Breaking News

‘ചക്കിയെ ആദ്യം വിളിച്ചത് ദുല്‍ഖുറിന്റെ നായികയായി’; മകളുടെ സിനിമ അരങ്ങേറ്റത്തെ കുറിച്ച്‌ നടൻ ജയറാം

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നടന്‍ ജയറാമിന്റെ മകള്‍ മാളവിക ജയറാമിന്റെ സിനിമ പ്രവേശത്തെക്കുറിച്ച്‌ ഏറെ നാളുകള്‍ക്ക് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തിരുന്നു. മാളവികയുടെ അഭിനയ കളരിയിലെ ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും മാളവികയ്ക്ക് ഓഫര്‍ വന്നിരുന്നു എന്നും കുറെ കഥകള്‍ കേട്ടിട്ടുണ്ട് എന്നും ജയറാം പറയുകയാണ്. മലയാളത്തില്‍ നിന്ന് ആദ്യം മാളവികയെ അഭിനയിക്കാന്‍ വിളിച്ചത് സത്യന്‍ അന്തിക്കാടിന്റെ മകനും യുവ സംവിധായകനുമായ അനൂപ് സത്യന്‍ ആണ്.

എന്നാല്‍ മാളവിക വേണ്ടന്ന് വെക്കുകയായിരുന്നു എന്നും താരം പറഞ്ഞു. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മകളുടെ സിനിമ പ്രവേശത്തെ കുറിച്ച്‌ പറഞ്ഞത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അന്ന് അനൂപ് വിളിച്ചത്. എന്നാല്‍ മാളവിക പറഞ്ഞത്, തനിക്ക് മാനസികമായി ഒരു സിനിമ ചെയ്യാനുള്ള തയാറെടുപ്പുകള്‍ നടത്തിയിട്ടില്ല എന്നായിരുന്നു. പിന്നെയും കുറെ നിര്‍ബന്ധിച്ചിരുന്നു. അതിനു ശേഷമാണ് ആ വേഷം കല്യാണി ചെയ്തത് എന്നും ജയറാം പറഞ്ഞു.

ചക്കിയെ ആദ്യം വിളിച്ചത് സത്യേട്ടന്റെ മകന്‍ അനൂപ് ആണ്. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അന്ന് വിളിച്ചത്. ചക്കിയെ ആണ് ആദ്യം ചോദിച്ചത് ആ സിനിമയ്ക്ക്. ആ സമയത്ത് ദുല്‍ഖുര്‍ ചിത്രം നിര്‍മ്മിക്കുന്നു എന്നുമാത്രമേ ഉണ്ടായിരുന്നുള്ളു. അങ്ങനെ മദ്രാസില്‍ ചക്കിയുടെ അടുത്ത് വന്നു കഥ പറഞ്ഞു. അപ്പോള്‍ ചക്കി പറഞ്ഞത്, ‘ ഞാന്‍ മാനസികമായി ഒരു സിനിമ ചെയ്യാനുള്ള തയാറെടുപ്പുകള്‍ നടത്തിയിട്ടില്ല’ എന്നായിരുന്നു. പിന്നെയും കുറെ നിര്‍ബന്ധിച്ചിരുന്നു.

അതിനു ശേഷമാണ് ആ വേഷം കല്യാണി ചെയ്തത്. അതുകഴിഞ്ഞ് ജയം രവി ഒരു സിനിമയ്ക്ക് വേണ്ടി ഈ അടുത്ത കാലത്ത് വിളിച്ചിരുന്നു. ജയം രവിയ്‌ക്കൊക്കെ തുടക്കം മുതലേ ചക്കിയെ അറിയുന്നതാണ്. പക്ഷെ ഇപ്പോള്‍ തെലുങ്കിലും തമിഴിലും കുറെ കഥകളൊക്കെ കേട്ടിട്ടുണ്ട്. ഈ വര്‍ഷം തന്നെ ഒരു പടം ചെയ്യുമെന്നാണ് എനിക്ക് തോന്നുന്നത്, ജയറാം പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …