പുകയില ഉപയോഗത്തിന്റെ വിവിധ ദൂഷ്യ വശങ്ങളെ കുറിച്ച് നമുക്ക് അറിയാം. പുകയിലയുടെ സ്ഥിരമായ ഉപയോഗം നിക്കോട്ടിന്‍ ഡിപെന്‍ഡന്‍സ് സിന്‍ഡ്രോം എന്ന ആശ്രയത്വ അവസ്ഥയിലേക്ക് നയിക്കും. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ എന്ന രാസവസ്തു നമ്മുടെ തലച്ചോറില്‍ പ്രവര്‍ത്തിക്കുന്നതു വഴിയാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഈ ഹാനികരമായ ശീലം ഉപേക്ഷിക്കാന്‍ അഞ്ച് എളുപ്പ വഴികള്‍ നോക്കിയാലോ.
ഒറ്റ ദിവസം കൊണ്ട് ആര്‍ക്കും പുകയില ഉപയോഗം നിര്‍ത്താന്‍ കഴിയില്ല. അതിനാല്‍ ഒരു പദ്ധതി തയ്യാറാക്കേണ്ടത് വളരെ പ്രധാനമാണ്. ആദ്യം ഒരു ദിവസം പുകവലി ഉപേക്ഷിക്കുക. തുടര്‍ന്ന് ഒരു ആഴ്ച, ഒരു മാസം എന്നിങ്ങനെ പടിപടിയായി മുന്നോട്ട് പോകുക. ഈ രീതിയില്‍ നിങ്ങള്‍ക്ക് പുകയില ഉപയോഗം കുറയ്ക്കാം. കൂടാതെ, നിങ്ങളുടെ വീട്ടില്‍ നിന്നും ജോലിസ്ഥലത്തു നിന്നും പുകയില ഉല്‍പന്നങ്ങള്‍ അകറ്റി നിര്‍ത്തുക.
നിങ്ങള്‍ക്ക് പുകവലിക്കാനുള്ള പ്രേരണ ഉണ്ടാകുന്നുണ്ടെങ്കില്‍ നിക്കോട്ടിന്‍ പാച്ചുകള്‍, നിക്കോട്ടിന്‍ ഗമ്മുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാം. അവ ചര്‍മ്മത്തിലൂടെയോ വായിലൂടെയോ നിക്കോട്ടിന്‍ ചെറിയ അളവില്‍ എത്തിക്കുകയും അമിതമായ പുകയില ആശ്രിതത്വം കുറയ്ക്കുകയും ചെയ്യുന്നു.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ തേടുന്നത് പുകവലി ഉപേക്ഷിക്കുന്നത് എളുപ്പമാക്കും. പുകവലിയില്‍ നിന്ന് പിന്തിരിക്കാന്‍ നിങ്ങള്‍ക്ക് അവരുടെ സഹായം ആവശ്യപ്പെടാം. ഈ ശീലം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.
പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മദ്യത്തിന്റെ ഉപയോഗവും ഒഴിവാക്കുക. കാരണം മദ്യം ഉപയോഗിക്കുമ്ബോള്‍ പുകവലി ഉപേക്ഷിക്കണമെന്ന ചിന്തയില്‍ വ്യതിചലനങ്ങള്‍ ഉണ്ടാക്കിയേക്കാം.