മലയാളിയ്‌ക്ക് അച്ചാറിനോടുള്ള പ്രിയം വലുതാണ്. അതിനാൽ അച്ചാറില്ലാത്ത വീട് കേരളത്തില്‍ അപൂര്‍വ്വമായിരിക്കും. മാങ്ങയും നാരങ്ങയും മീനും ഇറച്ചിയും തുടങ്ങി തേങ്ങ വരെ അച്ചാറാക്കുന്ന നാടാണ് നമ്മുടേത്. അച്ചാറിന് രുചി കൂടണമെങ്കില്‍ പഴകണമെന്നാണ് പണ്ടുള്ളവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് അച്ചാര്‍ പൂത്തുപോകുന്നതാണ് പ്രധാന പ്രശ്‌നം. അച്ചാറിട്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂക്കുന്നത് വളരെ ഗുരുതരമായ പ്രശ്‌നമെന്നാണ് പല വീട്ടമ്മമാരും പറയുന്നത്.
ഇങ്ങനെ പൂപ്പലുള്ള അച്ചാര്‍ കഴിക്കുന്നത് വഴി നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് നമ്മളെ തേടിയെത്തുന്നത്. പൂപ്പല്‍ ഉള്ളില്‍ ചെന്നാല്‍ വിരലുകള്‍ക്കിടയിലുള്ള ഭാഗത്തെ ബാധിക്കുന്ന അത്‌ലെറ്റസ് ഫൂട്ട് എന്ന ഫംഗല്‍ രോഗം വരാന്‍ ഇടയുണ്ട്. ഈര്‍പ്പമുള്ള പ്രതലത്തിലാണ് അധികവും പൂപ്പല്‍ വളരുന്നത്. ജലാംശം കുറഞ്ഞ രീതിയില്‍ അച്ചാറിട്ടാല്‍ ഇതിന് പരിഹാരമാകും. വൃത്തിയുള്ള തുണി കൊണ്ട് നനവ് ഇല്ലാത്ത സ്പൂണ്‍ ഉപയോഗിച്ച് വേണം അച്ചാര്‍ വിളമ്ബേണ്ടത്. വെയിലത്ത് വെച്ചുണക്കിയ മാങ്ങയോ മീനോ കൊണ്ട് തയ്യാറാക്കിയ അച്ചാറില്‍ പൂപ്പല്‍ ഇല്ലാത്തതിന് കാരണമിതാണ്. അച്ചാര്‍ പൂക്കുന്നത് തടയാനുള്ള ചില പൊടിക്കൈകളുണ്ട്.
* അച്ചാര്‍ പ്ലാസ്റ്റിക് പാത്രത്തിലിട്ട് വെയ്‌ക്കുന്നതിന് പകരം ചില്ല് പാത്രത്തില്‍ സൂക്ഷിക്കുക.
* വെള്ളിച്ചെണ്ണയ്‌ക്ക് പകരം നല്ലെണ്ണ ഉപയോഗിക്കുന്നകത് പൂപ്പലിനെ തടയും.
* അച്ചാര്‍ ഭരണിയില്‍ അച്ചാറിന് മുകളില്‍ എണ്ണ തെളിഞ്ഞ് നില്‍ക്കുന്ന രീതിയില്‍ സൂക്ഷിച്ച് വെയ്‌ക്കുക.
* ഭരണിയിലും വെള്ളത്തിന്റെ അംശമില്ലെന്ന് ഉറപ്പ് വരുത്തുക. വെയിലത്തുണക്കിയ ശേഷം ഭരണിയിലേക്ക് മാറ്റുക.
* അച്ചാറില്‍ കറിവേപ്പില വറുത്ത ശേഷമോ വെയിലത്ത് ഉണക്കിയ ശേഷമോ ചേര്‍ക്കുക. പച്ചകറിവേപ്പില ചേര്‍ക്കുന്നത് പൂപ്പല്‍ വരാന്‍ സാദ്ധ്യതയുണ്ട്.
* അച്ചാര്‍ അടങ്ങിയ ഭരണി ആഴ്‌ച്ചയില്‍ ഒരിക്കല്‍ വെയിലത്ത് വയ്‌ക്കുക
* ഈര്‍പ്പമില്ലാത്ത സ്പൂണ്‍ ഉപയോഗിച്ച് മാത്രമെ അച്ചാറെടുക്കാവൂ
* ഇടയ്‌ക്കിടെ അച്ചാര്‍ കുപ്പി തുറക്കുന്നത് പൂപ്പല്‍ വളര്‍ച്ചയെ തടയും.
* ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതും പൂപ്പലിനെ തടയും
* അച്ചാറിടാന്‍ ഉദ്ദേശിക്കുന്ന സാധനം കഴുകി കഴിഞ്ഞാല്‍ വെള്ളം പോയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമെ ഇടാവൂ. വെയിലത്ത് വെച്ചതിന് ശേഷം അച്ചാറിട്ടാലും മതിയാകും.