Breaking News

ഇടവേളക്ക് ശേഷം ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു;’എന്താടാ സജി’ ടീസര്‍ പുറത്ത്

ഇടവേളക്ക് ശേഷം ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘എന്താടാ സജി’യുടെ ആദ്യ ടീസർ പുറത്ത്. നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്. നിവേദ തോമസാണ് നായിക.

ഫാമിലി കോമഡി എന്‍റർടെയ്നർ വിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വില്യം ഫ്രാൻസിസാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ഛായാഗ്രഹണം ജിത്തു ദാമോദർ, സഹ നിർമ്മാതാവ് ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, എഡിറ്റിംഗ് രതീഷ് രാജ്, ഒറിജിനൽ പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, കലാ സംവിധായകൻ ഷിജി പട്ടണം പ്രൊഡക്ഷൻ ഇൻചാർജ് അഖിൽ യശോധരൻ, സ്റ്റിൽ പ്രേം ലാൽ, ഡിസൈൻ ആനന്ദ് രാജേന്ദ്രൻ. മാർക്കറ്റിംഗ് ബിനു ബ്രിംഗ്ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ പിആർഒ മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് ക്രൂ അംഗങ്ങൾ.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …