Breaking News

നടക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിനെ നിയന്ത്രിക്കാനുള്ള നീക്കം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെ നിയന്ത്രിക്കാനുള്ള നീക്കമാണ് കോഴിക്കോട് ഓഫീസ് പരിശോധനയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഇതിനെ പിണറായി സർക്കാരിൻ്റെ ഏറ്റവും വലിയ ക്രൂരതയായി സമൂഹം നാളെ വിലയിരുത്തും. മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തെ അപലപിച്ച മാർക്സിസ്റ്റ് പാർട്ടി ഇപ്പോൾ അവരുടെ കീഴിലുള്ള മലയാളത്തിലെ ആദ്യത്തെ ചാനലിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഏഷ്യാനെറ്റ് ന്യൂസിന്‍റെ കോഴിക്കോട് ഓഫീസിൽ പോലീസ് റെയ്ഡ് നടത്തിയത് ഭരണകൂട ഭീകരതയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതികാര മനോഭാവത്തോടെയാണ് സർക്കാർ പെരുമാറുന്നതെന്നും ഇത് ജനാധിപത്യത്തിനും പത്രസ്വാതന്ത്ര്യത്തിനും എതിരാണെന്നും ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഠിച്ചുകൊണ്ടിരിക്കുയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.പുരോഗമന സമൂഹത്തിന് സര്‍ക്കാരിന്‍റെ ഈ സമീപനം അംഗീകരിക്കാനാവില്ല. പോലീസ് ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. തെറ്റായ വാർത്തകൾ പ്രസിദ്ധീകരിച്ചാൽ നിയമനടപടി സ്വീകരിക്കാം. എന്നാൽ ഒരു മാധ്യമ സ്ഥാപനത്തിനെതിരായ സംഘടിത നീക്കം അംഗീകരിക്കാനാവില്ല.

കേരളത്തിലെ മാധ്യമങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടികൾക്കെതിരെ എത്രമാത്രം വാർത്തകളാണ് നൽകുന്നത്. ആരും പരാതി നൽകുകയോ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോലീസ് നടപടി അവസാനിപ്പിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …