Breaking News

പല്ല് തേക്കുന്നതിനിടെ ബ്രഷ് വായില്‍ തുളഞ്ഞുകയറി: യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി…

പല്ല് തേക്കുന്നതിനിടെ ബ്രഷ് വായില്‍ തുളഞ്ഞുകയറിയ യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. തമിഴ്‌നാട് കാഞ്ചീപുരത്താണ് സംഭവം. ഏകാമയ് രേവതി എന്ന യുവതിക്കാണ് പരുക്കേറ്റത്. പല്ല് തേച്ച് കൊണ്ടിരിക്കെ രേവതി തെന്നിവീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ യുവതിയുടെ മുഖം ശക്തമായി തറയിലിടിച്ചതോടെ ബ്രഷ് കവിളിലൂടെ തുളഞ്ഞു കയറുകയായിരുന്നു.

ഉടനടി യുവതിയെ കാഞ്ചീപുരത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിശോധനയില്‍ പല്ലിന്റെ അറക്കുള്ളില്‍ ബ്രഷ് കുടുങ്ങിയതായി കണ്ടെത്തി. തുടര്‍ന്ന് ശാസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ബ്രഷ് മുറിച്ച് മാറ്റുകയായിരുന്നു. വലതു കവിളിലൂടെ ബ്രഷ് രണ്ട് കഷണങ്ങളാക്കിയാണ് നീക്കം ചെയ്തത്. അതേസമയം രേവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുറച്ച് ദിവസം നിരീക്ഷണത്തില്‍ തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …