Breaking News

ഓണ്‍ലൈന്‍ ഗെയിം കളിച്ച് ഒരു ലക്ഷം രൂപയോളം നഷ്ടമായി; ആലപ്പുഴയില്‍ യുവാവ് ജീവനൊടുക്കി…

ഓണ്‍ലൈന്‍ ഗെയിം കളിയില്‍ പണം നഷ്ടമായ യുവാവ് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി ആത്മഹത്യ ചെയ്തു. മാന്നാര്‍ സ്വദേശിയായ 23 കാരനാണ് മരിച്ചത്. ഞായറാഴ്ചയാണ് ഇയാള്‍ ആത്മഹത്യാ ശ്രമം നടത്തിയത്.

വീട്ടുകാര്‍ പ്രണയത്തെ എതിർത്തു; കൗമാരക്കാരായ കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു…Read more

ഇതേത്തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയവെയായിരുന്നു മരണം. ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടപ്പെട്ടതിലുള്ള മനോവിഷമത്തെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന്

സംസ്ഥാനത്ത് അടുത്ത നാലു ദിവസം ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം…Read more

യുവാവ് മരിക്കുന്നതിന് മുന്‍പ് പൊലീസിന് മൊഴി നല്‍കി. സുഹൃത്തിന്റെ പണവും അച്ഛന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും എടുത്ത പണവും ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ ഗെയിം കളിച്ചത്.

ഒരു ലക്ഷം രൂപയോളം യുവാവിന് നഷ്ടമായി. സുഹൃത്ത് പണയം വച്ച ബൈക്ക് തിരിച്ചെടുക്കാന്‍ യുവാവിനെ ഏല്‍പിച്ച 60,000 രൂപയാണ് നഷ്ടമായത്. അച്ഛന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നു 25,000 രൂപയും എടുത്തിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …