Breaking News

അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് ആരോപണങ്ങൾ തള്ളി മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ട്

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരെ അമേരിക്കൻ ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ട്. റെഗുലേറ്റർമാർ ഇക്കാര്യം പരിശോധിക്കും. കോടിക്കണക്കിന് ഡോളറാണ് അദാനി തന്‍റെ രാജ്യത്ത് നിക്ഷേപിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിൽ വിശ്വാസം അർപ്പിച്ചതിന് അദാനി ഗ്രൂപ്പിനോട് എന്നും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരോപണങ്ങൾ ഉന്നയിക്കാൻ എളുപ്പമാണ്. എന്തെങ്കിലും ആരോപിക്കപ്പെട്ടതുകൊണ്ട് അത് സത്യമാണെന്ന് അർത്ഥമാക്കുന്നില്ല. പൊതു നിയമപ്രകാരം കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിങ്ങൾ നിരപരാധിയാണ്. നിക്ഷേപങ്ങളിലൂടെ ഓസ്ട്രേലിയയിൽ തൊഴിലവസരങ്ങളും സമ്പത്തും സൃഷ്ടിക്കാൻ അദാനിക്ക് കഴിഞ്ഞു. താരിഫ് ഇല്ലാതെയാണ് അദാനി കൽക്കരി ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നത്.

ഇന്ത്യയിലെ ജനങ്ങൾക്ക് 24 മണിക്കൂർ വൈദ്യുതി ഉറപ്പാക്കാൻ നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നു. കഴിഞ്ഞ വർഷം അവസാനത്തെ കരാർ അനുസരിച്ച് ഇന്ത്യയുടെ വൈദ്യുതീകരണത്തിന് ഓസ്ട്രേലിയയിൽ നിന്ന് കൽക്കരി എത്തുന്നതിൽ സന്തോഷമുണ്ട്. ഊർജ സുരക്ഷ തേടുന്ന ഇന്ത്യയുടെ കൂടെ ഓസ്ട്രേലിയയും ഉണ്ടാവുമെന്നും ആബട്ട് വ്യക്തമാക്കി.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …