Breaking News

ടോക്കിയോ ഒളിമ്ബിക്സ് : ഇതിഹാസങ്ങളുടെ ചരിത്രം ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ഹോക്കി ടീം…

എട്ട് സ്വര്‍ണം, രണ്ട് വെള്ളി, ഒരു വെങ്കലം എന്നിവയടക്കം മൊത്തം 11 മെഡലുകള്‍ ഹോക്കിയില്‍ ധ്യാന്‍ ചന്ദ്, ബല്‍ബീര്‍ സിംഗ് ജൂനിയര്‍, ഉദം സിംഗ് തുടങ്ങിയ ഇതിഹാസങ്ങളുടെ നേതൃത്വത്തിലുള്ള ഹോക്കി ടീം ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്.

എന്നാല്‍ അവസാന ഒളിമ്ബിക് മെഡല്‍ ഇന്ത്യയില്‍ എത്തിയിട്ട് നാല് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. 1980ല്‍ മോസ്കോയില്‍ നടന്ന ഗെയിംസിലാണ് അവസാനമായി ഇന്ത്യ മെഡല്‍ നേടിയത്.

അതും ഒരു സ്വര്‍ണം. 41 വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ ടീമിന്റെ വരള്‍ച്ചയില്‍ പുരുഷന്മാരെ അമ്ബരിപ്പിക്കുന്ന വര്‍ഷമാണിത്. ടോക്കിയോ ഒളിമ്ബിക്സിന് മുന്നോടിയായി ഇന്ത്യന്‍ പുരുഷ ഹോക്കി ടീം അന്താരാഷ്ട്രതലത്തില്‍ നാലാം സ്ഥാനത്താണ്.

2018ല്‍ ഹോക്കി ലോകകപ്പ് ഇന്ത്യയില്‍ സമാപിച്ചതിന് ശേഷമാണ് ഹോക്കി ടീം മെഡലിനായി കളത്തിലിറങ്ങുന്നത്. പരിശീലകന്‍ എബ്രഹാം റീഡിന്റെ വരവോടുകൂടി ഇന്ത്യന്‍ ടീം മികച്ച ഫോമിലാണ്.

അദ്ദേഹത്തിന് കീഴില്‍ ഇന്ത്യ 37 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അതില്‍ 27 മത്സരങ്ങളും ഇന്ത്യ ജയിച്ചു. അഞ്ച് തോല്‍വിയും, അഞ്ച് മത്സരങ്ങള്‍ സമനിലയില്‍

കലാശിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ടോക്കിയോ ഒളിമ്ബിക്സില്‍ ഇന്ത്യക്ക് മെഡല്‍ സാധ്യതയുള്ള ഇനങ്ങളില്‍ ഒന്നാണ് ഹോക്കിയും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …