Feb 13, 2026 2:42 AM
Breaking News

ചില അറബ് രാജ്യങ്ങളിൽ റംസാൻ മാർച്ച് 23ന് ആരംഭിക്കും

അബുദാബി: ചില അറബ് രാജ്യങ്ങളിൽ മാർച്ച് 23ന് റംസാൻ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ. റംസാനിലെ ചന്ദ്രക്കല 22, 23 തീയതികളിൽ ദൃശ്യമാകുമെന്ന് ഇന്‍റർനാഷണൽ സെന്‍റർ ഫോർ അസ്ട്രോണമി അറിയിച്ചു. റംസാൻ 23ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, ഈദുൽ ഫിത്തറിന്‍റെ ആദ്യ ദിനം ഏപ്രിൽ 21ന് ആയിരിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ റംസാനിലെ ചന്ദ്രക്കല ദൃശ്യമാകാതെ വരുമ്പോൾ 24ന് റംസാൻ ആരംഭിക്കാൻ സാധ്യതയുണ്ട്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …