കൊട്ടാരക്കരയിൽ അഡ്വക്കേറ്റ് ഐശ്വര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് എസ് പുഷ്പാനന്ദനെ സർക്കാർ നിയമിച്ചു ഉത്തരവായി. കഴിഞ്ഞവർഷം ഡിസംബർ 17ന് ഉച്ചയ്ക്ക് ഒന്നരയോടെ കൊട്ടാരക്കര പുതുശ്ശേരി കോണം അക്ഷരയിൽ അഡ്വക്കേറ്റ് ഐശ്വര്യ എസ് അശോകനെ ഭർത്താവ് പിന്തുടർന്ന് കൊലപ്പെടുത്താൻ പെട്രോൾ ഒഴിച്ച് ശ്രമിച്ചിരുന്നു.
ഐശ്വര്യയെ കൊലപ്പെടുത്തുമെന്ന് അയാൾ കോടതി പരിസരത്ത് വച്ച് ഭീഷണിപ്പെടുത്തിയിരുന്നു. അതിനുശേഷം ഭർത്താവ് അഖില്‍ രാജ് ഐശ്വര്യയെ പിന്തുടർന്ന് പാതയോരത്ത് തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട നാട്ടുകാർ ഐശ്വര്യയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
40% പൊള്ളലേറ്റ ഐശ്വര്യ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ കേസിൽ രണ്ടുമാസത്തിനുശേഷം കോടതിയിൽ പോലീസ് കുറ്റപത്രം നൽകിയിരുന്നു. ഇതിനിടയിൽ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യവും ഉയർന്നിരുന്നു.