Breaking News

കൊട്ടാരക്കര കോടതിയിൽ ഇനിമുതൽ കൊലക്കേസ് ഉൾപ്പെടെയുള്ള കേസുകൾ വിചാരണയ്ക്ക് എടുക്കും.

കൊട്ടാരക്കര താലൂക്കിലെ കേസുകൾ പരിഗണിക്കുന്നതിനു വേണ്ടി കൊലക്കുറ്റം ഉൾപ്പെടെയുള്ള കേസുകളുടെ വിചാരണ നടത്താൻ കൊട്ടാരക്കര അഡീഷണൽ സെഷൻസ് കോടതിക്ക് ഹൈക്കോടതിയുടെ അനുമതി ലഭിച്ചു .ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെഷൻസ് വിഭാഗത്തിൽപ്പെടുന്ന കേസുകൾ കൂടി കൊട്ടാരക്കര കോർട്ട് സെൻററിൽ വിചാരണ നടത്താൻ അനുമതി വേണമെന്ന് ബാർ അസോസിയേഷൻറെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു ഇത്.

സെഷൻസ് കോടതിയിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആൻഡ് അഡീഷണൽ ഗവൺമെൻറ് പ്ലീഡർക്ക് ആയിരിക്കും നടത്തിപ്പിന്റെ ചുമതല. ധനവകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാൽ കഴിഞ്ഞ മാസം കോർട്ട് സെൻറർ സന്ദർശിക്കുകയും കോടതി വികസനത്തിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു .ഇതുമായി ബന്ധപ്പെട്ട് മന്ത്രി ഹൈക്കോടതി അധികാരികളുമായി ചർച്ച നടത്തിയിരുന്നു .ഇതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായിട്ടുള്ളത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …