Breaking News

സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ്; 12 മരണം ; 2061 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….

സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4680 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 1866 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കോഴിക്കോട് 360
എറണാകുളം 316
തിരുവനന്തപുരം 249
കണ്ണൂര്‍ 240
മലപ്പുറം 193
തൃശൂര്‍ 176
കോട്ടയം 164

കാസര്‍ഗോഡ് 144
കൊല്ലം 142
പാലക്കാട് 113
ആലപ്പുഴ 110
ഇടുക്കി 66
പത്തനംതിട്ട 45
വയനാട് 39

2061 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 183 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

കോഴിക്കോട് 347
എറണാകുളം 296
തിരുവനന്തപുരം 193
കണ്ണൂര്‍ 178
മലപ്പുറം 184
തൃശൂര്‍ 169
കോട്ടയം 135

കാസര്‍ഗോഡ് 132
കൊല്ലം 137
പാലക്കാട് 52
ആലപ്പുഴ 105
ഇടുക്കി 61
പത്തനംതിട്ട 36
വയനാട് 36

9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ 2 വീതം, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …