ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്സിലെപ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയേക്കും. അന്വേഷണ സംഘത്തിൻറെ കസ്റ്റഡി അപേക്ഷ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും. പ്രതികളായ ചാത്തന്നൂർ മാമ്പളിക്കുന്നം കവിതരാജിൽ കെ ആർ പത്മകുമാർ ,ഭാര്യ എം.ആർ.അനിതകുമാരി, അനുപമ എന്നിവരെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വിധേയരാക്കും.
അന്വേഷണം ഏറ്റെടുത്ത റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് പൂയപ്പള്ളി പോലീസ് കേസ് ഡയറി കൈമാറി. പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം ചോദ്യംചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ലോക്കൽ പോലീസ് അന്വേഷണത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ കൂടി പരിശോധിച്ചാൽ തുടർന്ന് നടപടികൾ കേസിൽ പിടിയിലായ കുടുംബാംഗങ്ങൾക്ക് പുറമേ മറ്റ് ആർക്കെങ്കിലും പങ്കുണ്ടോ എന്നും കണ്ടെത്താനാണ് പ്രധാന ശ്രമം.
സൈബർ വിദഗ്ധരും അന്വേഷണസംഗത്തിൽ ഉണ്ട്. കുട്ടിയെ മയക്കാൻ ഗുളിക നൽകി എന്ന സംശയത്തെ തുടർന്ന് ലാബിൽ രാസ പരിശോധനയ്ക്ക് അയച്ച സാമ്പിളികളുടെ ഫലവും വൈകാതെ ലഭിച്ചേക്കും. ഫാം ഹൗസ് ജീവനക്കാരിയുടെ ഭർത്താവിനെ ആക്രമിച്ചവർ പോലീസ് പിടിയിലായി. തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതി കെ ആർ പത്മകുമാറിന്റെ ഉടമസ്ഥതയിലുള്ള പോളച്ചിറയിലെ ഫാമിലി ജീവനക്കാരിയുടെ ഭർത്താവിനെയും സഹോദരനെയും ആക്രമിച്ച സംഘം അറസ്റ്റിൽ. ഫാംജീവനക്കാരിക്ക് ഭീഷണി, പ്രതിയുടെ സുഹൃത്തിനെ ചോദ്യം ചെയ്തു.
പത്മകുമാറിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിന് ഷീബയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഭർത്താവ് ഷാജിയുടെ ഫോണിലേക്ക് വെളിവന്ന സംഭവത്തിൽ ഷാജിയുടെ സുഹൃത്ത് ചാത്തന്നൂർ സ്വദേശി രാജേഷ് എന്നയാളെ ചോദ്യം ചെയ്തു.. വധിക്കുമെന്ന് പറഞ്ഞിട്ടില്ല എന്നാണ് രാജേഷ് പറഞ്ഞത്. പത്മകുമാർ നേരത്തെ നടത്തിയിരുന്ന കേബിൾ ടിവി നെറ്റ്‌വർക്ക് ജീവനക്കാരനായിരുന്നു രാജേഷ് .നട്ടെല്ലിനു ” ” ക്ഷതമേറ്റു നാലുവർഷമായി കിടപ്പിലാണ്.
ഷീബയെ ഭീഷണിപ്പെടുത്തിയില്ലെന്ന് മാധ്യമങ്ങളോട് സംസാരിച്ചത് ഒഴിവാക്കാമായിരുന്നു എന്നുമാണ് ഫോണിൽ വിളിച്ചു പറഞ്ഞതെന്നാണ് രാജേഷ് പറഞ്ഞത്. ഞായറാഴ്ച വധഭീഷണി സംബന്ധിച്ച ഷീബ നൽകിയ പരാതിയിൽ കഴിഞ്ഞദിവസം എഫ്ഐആർ രജിസ്റ്റർ ചെയ്തു.