ആഘോഷങ്ങൾക്കെല്ലാം പണമുണ്ട്, വിധവ പെൻഷന് പണമില്ല. ‘ പെൻഷൻ കുടിശ്ശിക്ക് തീർത്തു തരേണ്ടത് പിണറായിയുടെ ഔദാര്യമല്ല, ഞങ്ങളുടെ അവകാശമാണ്. ക്രിസ്മസിന് മുൻപ് കിട്ടുമെന്നാണ് കരുതിയത്. കയ്യിൽ കാശില്ലാത്തതിനാൽ സാധാരണ ദിവസം പോലെ ക്രിസ്മസും കടന്നുപോകും. പണമില്ലാത്തവർക്ക് എന്ത് ആഘോഷം ?ചായക്കടയിലും സാധനങ്ങൾ വാങ്ങിയടത്തുംകടമുണ്ട്. എൻ്റെ ബുദ്ധിമുട്ട് അറിയാവുന്നവർ ചോദിക്കാറില്ല. എന്നാലും കിട്ടുന്നതനുസരിച്ച് കൊടുത്തു തീർക്കണം.
‘ മറിയക്കുട്ടി ചാക്കോ കോടതിയിലേക്ക് കൂടുതൽ ഹർജികൾ. സംസ്ഥാന സർക്കാർ അർഹമായ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വ്യക്തികളും സംഘടനകളും അടക്കം നിരവധി പേർ കോടതിയിൽ എത്തിയിരിക്കുകയാണ്. കോടതിയിൽ കൊടുക്കാൻ മറുപടി തയ്യാറാക്കുകയാണ് സർക്കാർ .സർക്കാർ ജീവനക്കാരുടെ കുടിശിക ആവശ്യപ്പെട്ട് രണ്ട് സംഘടനകൾ ഇതിനോടകം കോടതിയിൽ എത്തിയിട്ടുണ്ട്. ഡി എ വർദ്ധന തടഞ്ഞതിനെതിരെ കോളജ് അധ്യാപക സംഘടനകളും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കെഎസ്ആർടിസി പെൻഷൻകാരുടെ ഹർജിയിൽ ചീഫ് സെക്രട്ടറിക്ക് സത്യ മൂലം സമർക്കേണ്ടി വന്നിരുന്നു. കരാറുകൾ ,ജീവനക്കാർ, സർവീസ് പെൻഷൻകാർ, യുജിസി അധ്യാപകർ, ക്ഷേമപെൻഷൻകാർ തുടങ്ങിയവർക്കെല്ലാം കൂടി 50000 കോടിയോളം രൂപയാണ് കുടിശ്ശിക നൽകാൻ ഉള്ളത്. ആഘോഷങ്ങൾക്കായി സർക്കാരിന് പണമുണ്ടെന്നും എന്നാൽ വിധവ പെൻഷൻ ഉൾപ്പെടെയുള്ളവ ചെലവഴിക്കാൻ പണമില്ലെന്നും ഇത് മുൻഗണനയുടെ പ്രശ്നം ആണെന്നും ഹൈക്കോടതി.
പെൻഷൻ മുടങ്ങുന്നതിൽ പ്രതിഷേധിച്ച് സമരം നടത്തിയ ഇടുക്കി അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. അഞ്ചുമാസത്തെ പെൻഷൻ കുടിശ്ശികയാണെന്നും മരുന്നിനും മറ്റുമുള്ള ഏകമാർഗ്ഗമാണ് ഇതൊന്നും ഹർജിയിൽ പറയുന്നു.