കോവിഡ് രണ്ടാം തരംഗത്തില്‍ കേരളത്തില്‍ മരണപ്പെട്ട ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ റിപ്പോര്‍ട്ട്. ഐഎംഎ ശനിയാഴ് പുറത്ത്
വിട്ട റിപ്പോര്‍ട്ടില്‍ 24 ഡോക്ടര്‍മാരാണ് കേരളത്തില്‍ മരിച്ചത്. ജൂണ്‍ 5 ന് പുറത്ത് വിട്ട കണക്കില്‍ ഡോക്ടര്‍മാരുടെ മരണ സംഖ്യ 5 ആയിരുന്നു. ഒരാഴ്ചക്കിടെ 19 ഡോക്ടര്‍മാര്‍ മരിച്ചതായാണ് കണക്ക്.
ഏറ്റവും അധികം ഡോക്ടര്‍മാര്‍ മരിച്ചത് ബീഹാറിലാണ്. പുതിയ കണക്ക് പ്രകാരം ബീഹാറില്‍ 111 ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടമായി.
ഡല്‍ഹിയില്‍ 109 ഉം ഉത്തര്‍ പ്രദേശില്‍ 79 ഉം പശ്ചിമ ബംഗാളില്‍ 63 ഉം ഡോക്ടര്‍മാര്‍ മരിച്ചു.
രാജസ്ഥാന്‍-43, ജാര്‍ഖണ്ഡ് -39, ഗുജറാത്ത് 37, തെലങ്കാന – 36,ആന്ധപ്രദേശ് – 35 , തമിഴ്നാട് – 32 എന്നിങ്ങനെയാണ് കണക്കുകള്‍.
കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലാണ് ഏറ്റവും കുറവ്. ഇതുവരെ 1 മരണം ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗോവയില്‍ 2 പേര്‍ മരിച്ചു.
ആകെ മരണം 719 ആയും ഉയര്‍ന്നു. ജൂണ്‍ 5 ലെ കണക്ക് പ്രകാരം 646 ഡോക്ടര്‍മാരാണ് മരിച്ചത്. ഒരാഴ്ചക്കിടെ രാജ്യത്ത് 73 ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രാജ്യത്ത് കോവിഡ് രോഗികളുടെ
എണ്ണം കുറഞ്ഞെങ്കിലും മരണനിരക്കില്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇതിനിടെയാണ് ഡോക്ടര്‍മാരുടെ മരണം സംഖ്യയും ഉയരുന്നത്.