Breaking News

കോവിഡ് മുക്തമായി ന്യൂസിലാന്‍ഡ്; അവസാന രോഗിയും വീട്ടിലേക്ക് മടങ്ങിയാതോടെ പൂര്‍ണ്ണമായും വൈറസ് മുക്തമായി ന്യൂസിലാന്റ്…

കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന അ​വ​സാ​ന രോ​ഗി​യും ആ​ശു​പ​ത്രി വി​ട്ട​തോ​ടെ ന്യൂ​സി​ല​ന്‍​ഡ് കോ​വി​ഡ് മു​ക്ത​രാ​ജ്യ​മാ​യി മാറി. രാ​ജ്യ​ത്ത് നി​ല​വി​ല്‍ ഒ​രു കോ​വി​ഡ് രോഗി പോ​ലും ഇ​ല്ലെ​ന്നും അ​വ​സാ​ന രോ​ഗി​യും

ആശുപത്രിയില്‍ നിന്ന് മ​ട​ങ്ങി​യ​താ​യും ആ​രോ​ഗ്യ​വ​കു​പ്പ് മേ​ധാ​വി ആ​ഷ്‌​ലി ബ്ലൂം​ഫീ​ല്‍​ഡ് അറിയിച്ചു. കഴിഞ്ഞ 17 ദിവസമായി രാജ്യത്ത് ഒരാള്‍ക്ക് പോലും പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവിഭാഗം ഡയറക്ടര്‍ ജനറല്‍ അഷ്ലി ബ്ളുംഫീല്‍ഡ് അറിയിച്ചു.

രാജ്യത്ത് കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകും?? ലോക്ക് ഡൗൺ ഇളവുകളിൽ കേന്ദ്രം മാറ്റം വരുത്തണം?? ഇളവുകൾ നൽകിയതിന് ശേഷം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു…

ഫെ​ബ്രു​വ​രി 28ന് ​ശേ​ഷം സ​ജീ​വ രോ​ഗി​ക​ളി​ല്ലാ​ത്ത ആ​ദ്യ ദി​ന​മാ​ണി​ത്. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ജ​ന​ത​യും ഹൃ​ദ​യ​ത്തി​ല്‍​ നി​ന്ന് ന​ന്ദി പ​റ​യു​ന്നു.

എന്നാല്‍ കൊവിഡിനെതിരായി തുടരേണ്ട ജാഗ്രത തുടരും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ പ്രത്യേകമായ സ്ഥാനവും രോഗബാധ ഉണ്ടായ ഉടനെ പ്രധാനമന്ത്രി ജസിന്ത അര്‍ഡേന്‍ അവസരോചിതമായി

ലോക്ഡൗണ്‍ പ്രഖ്യാപിച്ച്‌ നിയന്ത്രണങ്ങള്‍ വരുത്തിയതും ഉചിതമായി. 50 ലക്ഷം ജനസംഘ്യയുള്ള ന്യൂസിലാന്റില്‍ 22 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. 1500ഓളം പേര്‍ക്കാണ് ആകെരോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …