എ.സി റോഡ് നവീകരണ ഭാഗമായി നിര്‍മിക്കുന്ന പൊങ്ങപ്പാലത്തില് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയായി. ഗതാഗതം പുനഃസ്ഥാപിച്ചു. ശനിയാഴ്ച വൈകീട്ട് വലിയ ക്രെയിനിെന്റ സഹായത്തോടെ ആരംഭിച്ച ജോലി ഞായറാഴ്ച ഉച്ചക്ക് 1.30നാണ് പൂര്‍ത്തിയായത്. പുനര്‍നിര്‍മിക്കുന്ന പൊങ്ങപാലത്തിെന്റ നിര്‍മാണം ജലഗതാഗതത്തിന് തടസ്സമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ പ്രതിഷേധമുയര്‍ത്തിയതോടെ ഗര്‍ഡര്‍ സ്ഥാപിക്കുന്ന ജോലി തടസ്സപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തോമസ് കെ.തോമസ് എം.എല്‍.എ, നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥന് നായര്‍ തുടങ്ങിയവര്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പ്രശ്നം പരിഹരിച്ചത്.
ഗര്‍ഡര്‍ സ്ഥാപിച്ചതിന് പിന്നാലെ സമീപത്തെ താല്‍ക്കാലിക പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. സ്റ്റീല്‍ ഉപയോഗിച്ച് ബലപ്പെടുത്തിയ 14 ഗര്‍ഡറുകള്‍ വലിയക്രെയിന് ഉപയോഗിച്ചാണ് സ്ഥാപിച്ചത്. തിങ്കളാഴ്ച മുതല്‍ ഇതിന് മുകളില്‍ സ്ലാബ് പാകുന്ന ജോലികള്‍ ആരംഭിക്കും. കമ്ബികെട്ടിയശേഷം നാലുദിവസത്തിനകം സ്ലാബിെന്റ കോണ്‍ക്രീറ്റ് നടത്തും. തുടര്‍ന്ന് 14 ദിവസം കോണ്‍ക്രീറ്റ് ഉറപ്പിക്കുന്നതിന് നിര്‍മാണം നിര്‍ത്തിവെക്കും. ഈസമയം ഇരുവശങ്ങളിലെയും സമീപപാതയുടെയും സ്ലാബിെന്റ നിര്‍മാണം നടത്തും.
അടുത്തമാസം 25നകം പാലം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറക്കുന്ന രീതിയിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. ഗര്‍ഡര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഞായറാഴ്ച ഉച്ചവരെ െപാങ്ങ മുതല്‍ കളര്‍കോട് വരെ ഭാഗത്തെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരുന്നു. ആലപ്പുഴയില്നിന്നടക്കം കടന്നെത്തിയ തദ്ദേശീയരുടെ ചെറിയവാഹനങ്ങള്‍ കൈനകരിയില്‍നിന്നും ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പൂപ്പള്ളി ജങ്ഷനില്‍നിന്നും വഴിതിരിച്ചുവിട്ടിരുന്നു. ഗതാഗതം നിയന്ത്രിക്കാന്‍ പൊലീസിനൊപ്പം ഊരാളുങ്കല്‍ സൊസൈറ്റി തൊഴിലാളികെളയും നിയോഗിച്ചിരുന്നു.