ഉത്തര്‍പ്രദേശില്‍ സ്‌കൂളില്‍ പച്ചക്കറി വേവിക്കുന്ന പാത്രത്തില്‍ വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
ചെവിയില്‍ ഇയര്‍ഫോണ്‍ വച്ച് ഭക്ഷണം പാചകം ചെയ്ത പാചകക്കാരിയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. തിളച്ച പാത്രത്തില്‍ കുട്ടി വീണാണ് അപകടം സംഭവിച്ചത്.
കൊറോണ വൈറസ് ; ചൈനയില്‍ 425 മരണം; 20,438 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു…
ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ ഉച്ചഭക്ഷണ പദ്ധതി പ്രകാരം ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഗുരുതരമായി പൊളളലേറ്റ മൂന്നു വയസുകാരിക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.
കുട്ടികള്‍ സ്റ്റൗവിന് അടുത്ത് നിന്ന് കളിക്കുന്നത് പാചകക്കാരിയുടെ ശ്രദ്ധയില്‍പ്പെടാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഈസമയത്ത് ചെവിയില്‍ ഇയര്‍ഫോണ്‍ വച്ച നിലയിലായിരുന്നു പാചകക്കാരിയെന്നും ബന്ധുക്കള്‍ ആരോപിച്ചു. മൂന്ന് വയസുകാരി വിദ്യാര്‍ത്ഥികളായ സഹോദരന്മാര്‍ക്കൊപ്പമാണ് സ്കൂളിലെത്തിയതെന്ന് റിപ്പോര്‍ട്ട് ഉണ്ട്.
പാചകക്കാരി ഫോണില്‍ മുഴുകിയിരിക്കുന്നതിനാല്‍ കുട്ടി അടുത്തെത്തിയത് അറിഞ്ഞില്ലെന്നും, എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ പരിഭ്രാന്തനായെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നു.
സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു; ഇന്ന് പെട്രോളിനും ഡീസലിനും കുറഞ്ഞത്…
കുട്ടി പാത്രത്തില്‍ വീണ കാര്യവും തുടക്കത്തില്‍ പാചകക്കാരി അറിഞ്ഞില്ല. കുട്ടികള്‍ നിലവിളിക്കുന്നത് കേട്ടാണ് പാചകക്കാരി ഇക്കാര്യം ശ്രദ്ധിച്ചത്. സംഭവം കണ്ട് പരിഭ്രാന്തിയിലായ സ്ത്രീ അവിടെ നിന്ന് കടന്നുകളഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തില്‍ നടപടിയെടുക്കുമെന്ന് അധികൃതര്‍ കുട്ടിയുടെ കുടുംബത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രധാനാധ്യാപകനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.