അതിതീവ്ര മഴയെ തുടര്‍ന്ന് 21, 23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച പി.എസ്.സി പരീക്ഷകള്‍ മാറ്റി വെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. ചില ജില്ലകളിലെ അതിതീവ്ര മഴയെ തുടര്‍ന്നാണ് തീരുമാനം. സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷകളും വിവിധ സര്‍വകലാശാല പരീക്ഷകളും മാറ്റിവെച്ചിരുന്നു പ്ലസ് വണ്‍ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
കണ്ണൂര്‍ സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന രണ്ടാംവര്‍ഷ വിദൂരവിദ്യാഭ്യാസ ബിരുദ (ഏപ്രില്‍ 2021) പരീക്ഷകളും ഐ ടി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. കംപ്യൂട്ടര്‍ സയന്‍സ് (നവംബര്‍ 2020) പരീക്ഷകളും മാറ്റി. തലശ്ശേരി കാമ്ബസിലെ ഒന്നാം സെമസ്റ്റര്‍ എം.ബി.എ. പരീക്ഷകള്‍ക്ക് മാറ്റമില്ല. തിങ്കളാഴ്ച നടത്താനിരുന്ന എച്ച്.ഡി.സി. പരീക്ഷകള്‍ മാറ്റിവെച്ചതായി സംസ്ഥാന സഹകരണ യൂണിയന്‍ പരീക്ഷാ ബോര്‍ഡും അറിയിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY