Breaking News

ജലനിരപ്പ് ഉയരുന്നു, സംസ്ഥാനത്തെ 10 അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു…

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പത്ത് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയ​ന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്‍റതാണ് തീരുമാനം.

പത്തനംതിട്ട ജില്ലയിലെ കക്കി, മൂഴിയാര്‍, പമ്ബ, തൃശൂര്‍ ജില്ലയിലെ ഷോളയാര്‍, പെരിങ്ങല്‍കുത്ത്, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, ലോവര്‍ പെരിയാര്‍, എറണാകുളം ജില്ലയിലെ ഇടമലയാര്‍ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട്​ പ്രഖ്യാപിച്ചത്.

വൈദ്യുതി ബോര്‍ഡിന്​ കീഴിലുള്ള അണക്കെട്ടുകളാണിവ. മാട്ടുപ്പെട്ടി, പൊന്മുടി എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ്​. ജലസേചന വകുപ്പിന്‍റെ പീച്ചി, ചിമ്മിണി ഡാമുകളുടെ ജലനിരപ്പ് റെഡ് അലര്‍ട്ടില്‍ ആണ്​. കല്ലട, ചുള്ളിയാര്‍, മീങ്കര, മലമ്ബുഴ, മംഗളം ഓറഞ്ച് അലര്‍ട്ടിലും വാഴാനി, പോത്തുണ്ടി നീല അലര്‍ട്ടിലുമാണ്. അതത് ഡാമുകളിലെ വെള്ളത്തിന്‍റെ അളവ് നോക്കി വിദഗ്ധസമിതി തിരുമാനമെടുക്കും.

തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്ബ് ജില്ല കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാന്‍ ആവശ്യമായ സമയം നല്‍കും. പെട്ടെന്ന് തുറക്കുമ്ബോള്‍ ഉണ്ടാകാവുന്ന ഭവിഷ്യത്ത്​ ഒഴിവാക്കാനാണിതെന്നും യോഗം വ്യക്തമാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …