Breaking News

കൊറോണ വൈറസ്: പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടു; കേരളത്തില്‍ 1,000 ല്‍ അധികം ആളുകള്‍ നിരീക്ഷണത്തില്‍; സജ്ജീകരണങ്ങളോടെ ആരോഗ്യവകുപ്പ്‌…

സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രി. വിദ്യാര്‍ഥിനിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്.

നവജാതശിശുക്കളെ കൊല്ലാന്‍ ശ്രമിച്ച നഴ്സ് അറസ്റ്റില്‍; മുലപ്പാലില്‍ മോര്‍ഫിന്‍ കലര്‍ത്തി നല്‍കിയായിരുന്നു കൊടും ക്രൂരത..

ആരോഗ്യമന്ത്രി നേരിട്ട് എത്തിയാണ് തൃശ്ശൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ആയിരത്തിലേറെ ആളുകളെയാണ് ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലുള്ളത്.

കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണയുടേതായ രീതിയിലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരാണ് ഇവരൊക്കെ.

എന്നാല്‍ ഭയപ്പെടേണ്ട ആവശ്യമില്ലന്നും ജാഗ്രത മതിയെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം കഴിഞ്ഞദിവസം വിളിച്ചിരുന്നു. കാര്യങ്ങള്‍ വിലയിരുത്തി സാഹചര്യം നേരിടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …