Breaking News

കൊവിഡ് രണ്ടാം തരംഗം രണ്ട് മാസം കൂടി, ഇന്ത്യയില്‍ രോഗ ബാധയുടെ മൂന്നാം തരംഗത്തിന്റെ നാളുകള്‍ പ്രവചിച്ച്‌ ശാസ്ത്രലോകം

കഴിഞ്ഞ വര്‍ഷമുണ്ടായ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നു പോകുന്നത്. മുന്‍ ആഴ്ചകളില്‍ നിന്നും ആശ്വാസമായി രോഗ ബാധിതരുടെ

പ്രതിദിന കണക്കില്‍ ഇപ്പോള്‍ കുറവു വന്നിട്ടുണ്ടെങ്കിലും മരണ നിരക്ക് കുറയാത്തത് കടുത്ത വെല്ലുവിളിയായി തുടരുകയാണ്.

എന്നാല്‍ കൊവിഡ് മൂന്നാം തരംഗത്തിന്റെ നാള്‍ കുറിച്ചിരിക്കുകയാണ് വിദഗ്ദ്ധരിപ്പോള്‍. അടുത്ത വര്‍ഷം ആദ്യം രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആരംഭിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴില്‍ രൂപീകരിച്ചിരിക്കുന്ന മൂന്ന് അംഗ ശാസ്ത്രജ്ഞരുടെ പാനല്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് കൊവിഡ് രണ്ടാം വ്യാപനം ജൂലായ് മാസത്തോടെ അവസാനിക്കുമെന്നാണ്.

മേയ് അവസാനമാകുമ്ബോള്‍ രാജ്യത്തെ കൊവിഡ് പ്രതിദിന കണക്ക് 1.5 ലക്ഷം കേസുകളായി കുറയും, ജൂണ്‍ അവസാനത്തോടെ ഇത് 20000 കേസുകളായി ചുരുങ്ങുമെന്നും കണക്കാക്കുന്നു. നിലവില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്,

കര്‍ണാടക, മദ്ധ്യപ്രദേശ്, ച്ഛാര്‍ഖണ്ഡ്, രാജസ്ഥാന്‍, കേരളം, സിക്കിം, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന, ഡല്‍ഹി, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം അതിന്റെ പാരതമ്യത്തിലാണ്.

ഇനി ഇവിടങ്ങളിലെ കേസുകള്‍ കുറയും. എന്നാല്‍ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ മേയ് അവസാനം വരെ കേസുകള്‍ വര്‍ദ്ധിക്കുമെന്നും അതിന് ശേഷം കുറയുമെന്നും ഐഐടി കാണ്‍പൂരിലെ പ്രൊഫസര്‍

മനീന്ദ്ര അഗര്‍വാള്‍ അഭിപ്രായപ്പെടുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും തമിഴ്നാടിന് തുല്യമാണ് അവസ്ഥ.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …