Breaking News

പഠനമില്ലാതെ എനിക്ക് ജീവിക്കാന്‍ സാധിക്കില്ല; പ്ലസ് ടു പരീക്ഷയിലെ ഒന്നാംറാങ്കുകാരി ആത്മഹത്യ ചെയ്തു…

രാജ്യത്തെ ലോക്ക്ഡൗണിനെ തുടർന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധി കാരണം ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഭാരമാവാനില്ലെന്ന് എഴുതിവെച്ച്‌ 19കാരി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ഐശ്വര്യ റെഡ്ഡിയാണ് വീട്ടിൽ തൂങ്ങിമരിച്ചത്.

ഡൽഹി ലേഡി ശ്രീറാം കോളജിലെ ഗണിത ബിരുദ വിദ്യാർത്ഥിനികൂടിയായിരുന്ന ഐശ്വര്യയ്ക്ക് സാമ്ബത്തിക പ്രതിന്ധിയെ തുടർന്ന് ഹോസ്റ്റൽ ഒഴിയേണ്ടിവന്നിരുന്നു. ഈ വിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

നവംബർ 2നാണ് ഐശ്വര്യയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തെലങ്കാന പ്ലസ് ടു പരീക്ഷയിൽ ഒന്നാംറാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥിനിയാണ് ഐശ്വര്യ.

‘ എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല. കുടുംബത്തിന് ഭാരമാകാൻ എനിക്ക് വയ്യ. പഠനമില്ലാതെ എനിക്ക് ജീവിക്കാൻ സാധിക്കില്ല. എന്റെ മുന്നിലുള്ള ഒരേയൊരു വഴി ഇതാണ്’-ആത്മഹത്യ കുറിപ്പിൽ ഐശ്വര്യ പറയുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …