ദുബൈ അന്താരാഷ്ട്ര വിമാനത്താവളം രണ്ടാഴ്ചക്കകം പൂര്‍ണമായ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഏവിയേഷന്‍ അതോറിറ്റി. ശാസ്ത്രീയവും ആസൂത്രിതവുമായി വെല്ലുവിളികളെ അതിജീവിച്ചതായി ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും ദുബൈ എയര്‍പോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് ആല് മക്തൂം പറഞ്ഞു.
ഏറ്റവും കൂടുതല്‍ തിരക്കുള്ള വിമാനത്താവളമായി ദുബൈ കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ടൂറിസം, ഏവിയേഷന്‍ ഹബ്ബ് എന്ന നിലയില്‍ ദുബൈയുടെ യശസ്സ് ഉയര്‍ത്തിപ്പിടിക്കാനും ശോഭനമായ ഭാവി ഉറപ്പാക്കാനുമുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് ശൈഖ് അഹമ്മദ് പറഞ്ഞു.
കോവിഡിനുമുമ്ബ് 240 വിമാനത്താവളങ്ങളിലേക്ക് നൂറ് വിമാനക്കമ്ബനികളാണ് ദുബൈയില്‍നിന്ന് സര്‍വിസ് നടത്തിയിരുന്നത്. ദുബൈ എയര്‍ഷോയുമായി ബന്ധപ്പെട്ട വാര്‍ത്തസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. 15 മാസം അടച്ചിട്ടശേഷം ജൂണിലാണ് വിമാനത്താവളത്തിെന്റ ടെര്‍മിനല്‍ വണ്‍ പ്രവര്‍ത്തനം തുടങ്ങിയത്. വര്‍ഷം നൂറ് ദശലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്കാന് ശേഷിയുള്ള ഈ ടെര്‍മിനല്‍ കഴിഞ്ഞവര്‍ഷം 18 ദശലക്ഷം യാത്രക്കാരെ മാത്രമാണ് കൈകാര്യം ചെയ്തത്, അദ്ദേഹം അറിയിച്ചു.