യുക്രെയിനില്‍ റഷ്യന്‍ പട്ടാളത്തിന്റെ ക്രൂരതകള്‍ ഓരോ ദിനവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. യുദ്ധത്തില്‍ പാലിക്കേണ്ട മാന്യതകള്‍ ലംഘിക്കുന്നതായിരുന്നു സേനയുടെ പ്രവര്‍ത്തികള്‍. സാധാരണക്കാരായ പൗരന്‍മാരും സ്ത്രീകളും കുട്ടികളും മരിച്ചു വീണത് ലോകരാജ്യങ്ങളെത്തന്നെ ഞെട്ടിച്ചു.
രക്ഷപ്പെടാനാവുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പ് റഷ്യന്‍ പട്ടാളത്തിന്റെ പിടിയിലായ ഒരു യുവതിയുടെ ദാരുണാന്ത്യത്തെ കുറിച്ചുള്ള വാര്‍ത്ത ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. റഷ്യന്‍ സൈനികര്‍ തടവിലാക്കിയ യുവതി ദിവസങ്ങളോളം അതിക്രൂരമായ പീഡനത്തിന് ഇരയായതായാണ് റിപ്പോര്‍ട്ട്.
രണ്ടു കുട്ടികളുടെ അമ്മയായ ടെറ്റിയാന എന്ന യുവതി കീവിന് സമീപമുള്ള മകരിവിലാണ് താമസിച്ചിരുന്നത്. ഈ പ്രദേശം റഷ്യയുടെ അധീനതയിലായതോടെ അവിടെ നിന്നും രക്ഷപ്പെടാന്‍ ഒരുങ്ങുകയായിരുന്നു ഇവര്‍. നാടുവിടാനായി സുഹൃത്തിനെ കാത്തു നില്‍ക്കുന്നതിനിടെയാണ് ടെറ്റിയാന റഷ്യന്‍സൈനികരുടെ പിടിയിലായത്. മാര്‍ച്ചില്‍ നടന്ന സംഭവമെങ്കിലും ഇപ്പോഴാണ് പുറംലോകം അറിയുന്നത്.
മകരിവ് നഗരത്തില്‍ തന്നെയുള്ള മറ്റൊരു വീട്ടിലാണ് ടെറ്റിയാനയെ റഷ്യന്‍ സൈനികര്‍ ബന്ദിയാക്കിയത്. ദിവസങ്ങളോളം അതിക്രൂരമായി പീഡിപ്പിച്ചശേഷം ടെറ്റിയാനയെ കഴുത്തറുത്ത് കൊലപ്പെടുത്തി എന്നാതാണ് വിവരം. ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും ടെറ്റിയാനയെ തടവില്‍ പാര്‍പ്പിച്ചിരുന്ന സ്ഥലത്തുനിന്നും നിന്നും ലഭിച്ചിട്ടുണ്ട്. കൊലപ്പെടുത്തിയശേഷം യുവതിയുടെ ശരീരം വീടിനു പിന്നില്‍ തന്നെ കുഴിച്ചിടുകയും ചെയ്തു.
വീടിനുള്ളിലെ കിടക്കകിടക്കയും വിരികളും എല്ലാം രക്തത്തില്‍ കുതിര്‍ന്ന നിലയിലാണുള്ളത്. യുവതിയുടെ ദയനീയാവസ്ഥയില്‍ സമീപ വാസികള്‍ക്കും സഹായിക്കാനായിരുന്നില്ല. കാരണം അവരെയും റഷ്യന്‍ സൈന്യം ബന്ദികളാക്കിയിരുന്നു. യുക്രെയ്‌നിന്റെ ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥനായ ആന്റോണ്‍ ഗരാഷ്‌ചെങ്കോയാണ് ടെറ്റിയാനയുടെ ദാരുണമായ കൊലയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞവര്‍ഷമാണ് ടെറ്റിയാനയുടെ ഭര്‍ത്താവ് കോവിഡ് ബാധിച്ചു മരിച്ചത്.