Breaking News

വ്യവസായിയുടെ വീട്ടില്‍ നിന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയത് 32 കിലോ സ്വര്‍ണവും 58 കോടിയുടെ നോട്ടുകളും, നോട്ടുകെട്ടുകൾ എണ്ണിത്തീര്‍ക്കാനെടുത്തത് 13 മണിക്കൂര്‍..

മഹാരാഷ്ട്രയിലെ പ്രമുഖ വ്യവസായിയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദവയ നികുതി വകുപ്പ് റെയ്ഡില്‍ പിടിച്ചെടുത്തത് കണക്കില്‍പ്പെടാത്ത 58 കോടി രൂപയും 32 കിലോ സ്വര്‍ണവും ഉള്‍പ്പെടെ 390 കോടിയുടെ അനധികൃത സമ്ബാദ്യം. ജല്‍ന, ഔറംഗാബാദ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.

വ്യവസായിയുടെ ഓഫീസിലും സ്ഥാപനങ്ങളിലും നോട്ടുകെട്ടുകളുടെ വലിയ ശേഖരമാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്താന്‍ 13 മണിക്കൂര്‍ വേണ്ടിവന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. വ്യാപാരിയെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അടുത്തകാലത്ത് ആദായ നികുതി വകുപ്പ് റെയ്ഡില്‍ പിടിച്ചെടുക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …