മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ട്രെയ്‌ലര്‍ മാര്‍ച്ച് ആറിന് റിലീസ് ചെയ്യും. വൈകുന്നേരം അഞ്ച് മണിക്ക് മോഹന്‍ലാലും,
അക്ഷയ് കുമാറും തങ്ങളുടെ ഫേസ്ബുക് , ട്വിറ്റര്‍ പേജിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്യുക. ചിത്രത്തിന്‍റെ മലയാളം വേര്‍ഷന്‍ ട്രെയ്‌ലര്‍ മോഹന്‍ലാലും, ഹിന്ദി ട്രെയ്‌ലര്‍ അക്ഷയ് കുമാറുമാണ് റിലീസ് ചെയ്യുന്നത്.
പ്രഖ്യാപിച്ച അന്ന് മുതല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍. മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, ഫാസില്‍, മധു,
അര്‍ജുന്‍ സര്‍ജ, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.