കേരളം കൊവിഡ് 19 വൈറസ് ഭീതിയില്‍ കഴിയുമ്ബോള്‍ പത്തനംതിട്ടയില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്ത ആശ്വാസം പകരുന്നത്. പത്തനംതിട്ടയില്‍ കൊവിഡ് 19
ബാധ സംശയിക്കുന്ന 33 പേരില്‍ 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ജില്ലാ കലക്ടര്‍ പിബി നൂഹ് അറിയിച്ചു.
രണ്ട് വയസുള്ള രണ്ട് കുട്ടികളടക്കമുള്ളവരുടെ പരിശോധനാ ഫലമാണ് ലഭിച്ചത്. ഇപ്പേള്‍ പുറത്തുവന്ന ഫലം ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതും വൈറസിനെ അതിജീവിക്കുമെന്ന ആത്മവിശ്വാസം നല്‍കുന്നതുമാണെന്ന് കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലഭിക്കാനുള്ള 23 ഫലങ്ങളില്‍ 7 എണ്ണം ആവര്‍ത്തിച്ചുള്ള പരിശോധനക്ക് അയച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY