Breaking News

ലോക്ക്ഡൗണ്‍; ഫുഡ് ഡെലിവറിയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന, 4പേര്‍ അറസ്റ്റില്‍..

ലോക്ക്ഡൗണ്‍ കാലത്ത് ഫുഡ് ഡെലിവറിയുടെ മറവില്‍ കഞ്ചാവ് വിതരണം ചെയ്ത നാലുപേരെ അറസ്റ്റ് ചെയ്തു. ഭുവനേശ്വരി നഗര്‍ സ്വദേശി പി. മധു നായിഡു (19), ബനശങ്കരി സ്വദേശി

എന്. ശരത്ത് (22), ദാസനപുര സ്വദേശി ധനഞ്ജയ് (19),  ഭാഗീരഥി നഗര് സ്വദേശി എം. ശരത്ത് (20) എന്നിവരാണ് പോലിസ് പിടിയിലായത്. സംഘത്തില്‍ നിന്നും 50,000 രൂപ വിലമതിക്കുന്ന 960 ഗ്രാം കഞ്ചാവും

ഒരു ബൈക്കും മൂന്നു മൊബൈലും 700 രൂപയും പൊലീസ് പിടിച്ചെടുത്തു. ഫുഡ് ഡെലിവറിക്കൊപ്പം യുവാക്കള്‍ കഞ്ചാവും വില്‍ക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് കഴിഞ്ഞ

ദിവസം താവരക്കരെയിലെ ഗുരുവൈഭവിപാളയയില്‍ പൊലീസ് നടത്തിയ പരിശോധനയിലൂടെയാണ് ഇവര്‍ പിടിയിലായത്. അഞ്ചു പേരാണ് ബൈക്കിലെത്തിയതെങ്കിലും ഒരാള്‍ രക്ഷപ്പെട്ടു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …