രാജ്യത്ത് മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗ വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.
നേരത്തെ പരിശോധന നടത്തിയ 160 പേര്‍ക്ക് ഫലം നെഗറ്റീവ് ആയിരുന്നു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശമാണ് ഡല്‍ഹിയില്‍ നിലവിലുള്ളത്.
ലോക്ക് ഡൗണില്‍ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്നായിരുന്നു ദില്ലി സര്‍ക്കാരിന്‍റെ മുന്‍ നിലപാട്
എങ്കിലും പിന്നീട് ഒറ്റപ്പെട്ട കടകള്‍ക്കും, പാര്‍പ്പിട മേഖലകളിലെ കടകള്‍ക്കും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. വ്യാപാരികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനം തിരുത്തിയത്.