Breaking News

വീട് ജപ്തിയിലായി; സുഹൃത്തിന്‍റെ വീട്ടുമുറ്റത്ത് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി

സുഹൃത്ത് ആധാരം കൈക്കലാക്കി സ്വകാര്യസ്ഥാപനത്തില്‍ പണയംവെച്ച്‌ വീട് ജപ്തിയിലായതിനെത്തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ തീകൊളുത്തി മരിച്ചു. പറവൂര്‍ കരുമാല്ലൂര്‍ കുതിരവട്ടത്ത് ഷാജിയാണ് (55) കാഞ്ഞൂര്‍ പള്ളിക്ക് പിന്നില്‍ വാടകക്ക് താമസിക്കുന്ന റിഷിലിന്റെ വീട്ടുമുറ്റത്ത് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം. ഓട്ടോയിലെത്തിയാണ് ഷാജി മണ്ണെണ്ണ ദേഹത്തൊഴിച്ച്‌ തീകൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു.

കുറച്ചുനാള്‍ റിഷിലിന്റെ ഇന്നോവയുടെ ഡ്രൈവറായിരുന്നു ഷാജി. ആ സമയത്ത് ഷാജിയുടെ വീടിന്റെ ആധാരം റിഷില്‍ വാങ്ങി സ്വകാര്യ സ്ഥാപനത്തില്‍ പണയംവെച്ച്‌ വായ്പയെടുത്തിരുന്നു. പിന്നീട് പണം അടക്കാത്തതിനെത്തുടര്‍ന്ന് വീട് ജപ്തിയിലായതോടെ ഷാജിയും കുടുംബവും വാടക വീട്ടിലക്ക് മാറി.

വായ്പയടച്ച്‌ ആധാരം തിരികെ എടുക്കണമെന്നാവശ്യപ്പെട്ട് ഷാജി നിരവധി തവണ റിഷലിനെ സമീപിച്ചിരുന്നു. എന്നാല്‍, പണം നല്‍കാന്‍ തയാറായിരുന്നില്ലെന്ന് ഷാജിയുടെ മകനും ബന്ധുക്കളും പറയുന്നു. 25 വര്‍ഷത്തോളം വിദേശത്ത് ഡ്രൈവറായിരുന്ന ഷാജി നാട്ടിലെത്തിയശേഷം ഓട്ടോ ഓടിച്ചാണ് കുടുംബം പോറ്റിയിരുന്നത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. കാലടി പൊലീസ് കേസെടുത്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …