സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച തീയതി പ്രകാരം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേയ് 26 മുതല്‍ 30 വരെ അവശേഷിക്കുന്ന പത്താം ക്ലാസ്,
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്താന്‍ തന്നെയാണ് തീരുമാനം. മുന്‍ നിശചയിച്ച ടൈംടേബിള്‍ പ്രകാരം തന്നെയായിരിക്കും പരീക്ഷകളെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൃത്യമായ സമാൂഹിക അകലം പാലിച്ചും കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുമായിരിക്കും പരീക്ഷകള്‍ നടത്തുക. സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ആവശ്യമായ ഗതഗത സൗകര്യം ഒരുക്കും.
നേരത്തേ പരീക്ഷ മാറ്റിവെച്ചിരുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. പരീക്ഷകള്‍ മാറ്റിവച്ചതായി ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വിളിച്ച ഉന്നതതലയോഗത്തിലാണ് പരീക്ഷ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. ജൂണില്‍ പരീക്ഷ നടത്തുമെന്നായിരുന്നു അറിയിപ്പ്.