ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. വ്യാഴാഴ്ചത്തെ രാജ്യത്തെ കോവിഡ് കണക്കുകള്‍ കൂടി പരിഗണിക്കുമ്പോഴാണ് ഇന്ത്യ നാലാം സ്ഥാനത്തേക്കു കുതിച്ചുയരുന്നത്.
ജൂൺ 15 മുതൽ രാജ്യത്ത് വീണ്ടും സമ്പൂർണ ലോക്ഡൗൺ വരുന്നു : കേന്ദ്രമന്ത്രാലയത്തിൻറെ തീരുമാനം ഇങ്ങനെ
ബ്രിട്ടന്, സ്പെയിന് എന്നീ രാജ്യങ്ങളെ ഇന്ത്യ ഒറ്റദിവസംകൊണ്ട് മറികടന്നു. ഇന്ത്യയിലെ കോവിഡ് കണക്കുകള്‍ വ്യക്തമാക്കുന്ന കോവിഡ്19 ഇന്ത്യ ഡോട്ട് ഓര്‍ഗ് വെബ്സൈറ്റിന്റെ കണക്കുകള്‍ പ്രകാരം 2.97 ലക്ഷമാണ് രാജ്യത്തെ രോഗികള്‍. ഒടുവില്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം രാജ്യത്ത് 9,846 പേര്‍ക്കു കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതു കൂടി ഉള്‍പ്പെടുത്തിയാണ് ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയരുന്നത്.
എന്നാല്‍ വേള്‍ഡോമീറ്റര്‍, ലോകാരോഗ്യ സംഘടന, ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി എന്നിവയുടെ കണക്കുകളില്‍ ഇന്ത്യ ആറ്, അഞ്ച് സ്ഥാനങ്ങളിലാണ് നില്‍ക്കുന്നത്. ഉടന്‍തന്നെ ഇന്ത്യയുടെ കണക്കുകള്‍ അപ്ഡേറ്റ് ചെയ്യപ്പെടും. 20.7 ലക്ഷം രോഗികളുള്ള അമേരിക്ക, 7.7 ലക്ഷം രോഗികളുള്ള ബ്രസീല്‍, 5.02 ലക്ഷം രോഗികളുള്ള റഷ്യ എന്നീ രാജ്യങ്ങളാണ് കോവിഡ് കണക്കില്‍ ഇന്ത്യക്കു മുന്നിലുള്ളത്. 8321 പേരാണ് ഇതുവരെ ഇന്ത്യയില്‍ മരിച്ചത്.