Breaking News

കേരളത്തില്‍ സമൂഹ വ്യാപനമുണ്ടെന്നത് യാഥാര്‍ഥ്യമാണ് ??; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐഎംഎ…

കേരളത്തില്‍ സമ്ബര്‍ക്കത്തിലൂടെ രോഗം പടരുന്നത് കൂടിക്കൂടി വരുന്നു. ഇതിനിടെ സംസ്ഥാനത്ത് സമൂഹവ്യാപനമുണ്ടെന്നത് യാഥാര്‍ഥ്യമാണെന്ന് ഐഎംഎ പ്രസിഡന്റ് പറഞ്ഞതായി റിപ്പോര്‍ട്ട്. കേരളത്തില്‍ ഉറവിടമറിയാത്ത കേസുകള്‍ വര്‍ധിക്കുകയാണ്.

കൊവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ശ്രദ്ധിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ ടെസ്റ്റ് വര്‍ധിപ്പിക്കണമെന്നും സംസ്ഥാനത്ത് നടപ്പാക്കിയ ഇളവുകള്‍ അപകടമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് എണ്‍പതോളം കേസുകളാണ് രോഗ ഉറവിടമറിയാത്തതായി ഉള്ളത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിക്കുന്നുണ്ട്. എടപ്പാളില്‍ സെന്റിനല്‍ സര്‍വെയ്ലന്‍സ് ടെസ്റ്റ് നടത്തിയിരുന്നു.

ഇതിന്റെ പരിശോധനാ ഫലം വരാന്‍ പത്ത് ദിവസമെടുത്തു. സാധാരണ ഗതിയില്‍ പത്ത് ദിവസം എടുക്കാറില്ല. ഈ പത്ത് ദിവസവും ഇവര്‍ രോഗികളെ കണ്ടിട്ടുണ്ട്. കൊവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നുണ്ടെങ്കില്‍ അപകടസാധ്യത തള്ളിക്കളയാനാകില്ലെന്നും ഐഎംഎ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് സമ്ബര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരകിയാണ്. ഇന്നലെ സമ്ബര്‍ക്കം വഴി 27 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തും, എറണാകുളത്തും, പൊന്നാനിയിലും സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നതിനിടെയാണ് ഐഎംഎ പ്രസിഡന്റ് പ്രസ്താവനയെന്ന് ഒരു പ്രമുഖ മാധ്യമ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …