ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ എല്ലാ നഗരങ്ങളും സുരക്ഷിതമല്ല. ഡല്‍ഹിയെയും യുപിയെയും അപേക്ഷിച്ച് മുംബൈ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതമാണ്. എന്നിരുന്നാലും,
ഏറ്റവും പുതിയ ഗവേഷണവും സര്‍വേയും കാണിക്കുന്നത് ഹൈദരാബാദ് യഥാര്‍ത്ഥത്തില്‍ നമ്മുടെ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് എന്നാണ്.
ഒരുപക്ഷേ മറ്റെല്ലാ സംസ്ഥാന സര്‍ക്കാരുകളും തെലങ്കാന സര്‍ക്കാരില്‍ നിന്ന് ചില പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. തെലങ്കാന ടുഡേയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ഹൈദരാബാദില്‍ സ്ത്രീകള്‍ക്ക് അങ്ങേയറ്റം സുരക്ഷിതത്വം തോന്നുന്നു.
ഭയം കൂടാതെ അവര്‍ക്ക് രാത്രി വൈകി യാത്ര ചെയ്യാനും ഓട്ടോകള്‍, ക്യാബുകള്‍ ബുക്ക് ചെയ്യാനും അവരുടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരാനും കഴിയും. സ്ത്രീകള്‍ക്ക്
സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച ഫലപ്രദമായ നടപടികളില്‍ നിന്നാണ് നഗരത്തില്‍ രാത്രി സഞ്ചാരം നടത്താന്‍ വരെ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്.
തെലങ്കാന സര്‍ക്കാര്‍ ഷീ ടീമുകള്‍, ഭരോസ സെന്ററുകള്‍, ഡയല്‍ 100, തുടങ്ങി വിവിധ സംരംഭങ്ങള്‍ സ്ത്രീ സുരക്ഷയ്ക്കായി ആരംഭിച്ചു. മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച സമാന സംരംഭങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവ ഫലപ്രദവും വിശ്വാസയോഗ്യവുമാണ്.
ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് ഹൈദരാബാദ് എന്ന് വിവിധ സര്‍വ്വേകളും വ്യക്തമാക്കുന്നുണ്ട്.