സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹയര്‍ സെക്കന്ററി പ്രായോഗിക പരീക്ഷകള്‍ മാറ്റിവെച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. 28 ന് ആരംഭിക്കുന്ന പരീക്ഷകളാണ് മാറ്റിയത്.
താത്കാലികമായി മാറ്റിവെച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു.
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് മനുഷ്യാവകാശ കമ്മീഷന് വിശദീകരണം നല്‍കും. പരീക്ഷ മാറ്റിവയ്ക്കണമെന്ന് അദ്ധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY