Feb 13, 2026 12:35 PM
Breaking News

രാജ്യത്ത് അതിതീവ്ര വ്യാപനം; 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് മൂന്നരലക്ഷം പേര്‍ക്ക്, 2812 മരണം…

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മുകളിലേക്ക് കുതിക്കുന്നു. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 3,52,991 പേര്‍ക്കാണ്. 2,812 പേര്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരണപ്പെട്ടു.

2,19,272 പേരാണ് ഈ സമയത്തിനിടെ രോഗമുക്തി നേടിയത്. ഇന്ത്യയില്‍ ഇതുവരെ 1,73,13,163 പേര്‍ക്കാണ് കോവിഡ സ്ഥിരീകരിച്ചത്. ഇതില്‍ 1,43,104,382 പേര്‍ രോഗമുക്തി നേടി. ആകെ മരണം 1,95,123.

നിലവില്‍ 28,13,658 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. ഇന്നലെ 14,19,11,223 പേര്‍ വാക്സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …