ഈ വര്‍ഷത്തെ ഫുട്ബോള്‍ ടൂര്‍ണമെന്റുകളായ യുവേഫ യൂറോ 2020, കോപ അമേരിക്ക 2021 എന്നീ മത്സരങ്ങള്‍ സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യും. ഇംഗ്ലീഷ്, ഹിന്ദി,
ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ആറു ഭാഷകളില്‍ യൂറോ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും. യൂറോ ഈ മാസം 11നാണ് ആരംഭിക്കുന്നത്. ടെന്‍ 4ലും യൂറോ, കോപ അമേരിക്ക മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ
വര്‍ഷം മാറ്റിവെച്ച യൂറോ കപ്പ് 2021ന് ജൂണ്‍ 11ന് റോമില്‍ തുടക്കമാവും. ജൂലായ് 11ന് വെംബ്ലിയിലാണ് ഫൈനല്‍ മത്സരത്തിന് വേദിയാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ തുര്‍ക്കി ഇറ്റലിയെ നേരിടും.
നിലവിലെ ചാമ്ബ്യന്മാരായ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം ജൂണ്‍ 15ന് ഹംഗറിക്കെതിരേയാണ്. ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്പെയിന്‍, ഹോളണ്ട്, ഇറ്റലി, സ്വീഡന്‍ തുടങ്ങിയ വമ്ബന്‍
ടീമുകളുടെ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്നു. സൂപ്പര്‍ താരം സെര്‍ജിയോ റാമോസിനെ ടീമില്‍ പരിഗണിക്കാതെയാണ് ഇത്തവണ സ്പെയിന്‍ യൂറോ കപ്പിനെത്തുന്നത്.