മുംബൈ: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്‍റെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ത്രിദിന യോഗം ആരംഭിച്ചു. പണപ്പെരുപ്പം തടയാൻ കഴിഞ്ഞ വർഷം മെയ്യിൽ ആരംഭിച്ച നിരക്ക് വർദ്ധനവ് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന പ്രതീക്ഷകൾക്കിടെ രാജ്യം എംപിസി യോഗത്തെ ഉറ്റുനോക്കുകയാണ്. ആറംഗ നിരക്ക് നിർണയ സമിതിയുടെ തീരുമാനം ഗവർണർ ബുധനാഴ്ച പ്രഖ്യാപിക്കും. റീട്ടെയിൽ പണപ്പെരുപ്പം കുറഞ്ഞതും റിസർവ് ബാങ്കിന്‍റെ 6% ടോളറൻസ് ലെവലിന് താഴെയായതിനാലും റിസർവ് ബാങ്ക് പലിശനിരക്ക് ഉയർത്തിയാലും …
Read More »അസമിലെ ബാലവിവാഹ അറസ്റ്റ്; വിവാഹം മുടങ്ങിയതിൽ മനം നൊന്ത് 17കാരി ആത്മഹത്യ ചെയ്തു
ഗുവാഹട്ടി: ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് കൂട്ട അറസ്റ്റ് നടക്കുന്ന അസമിൽ വിവാഹം മുടങ്ങിയതിൽ മനംനൊന്ത് 17കാരി ആത്മഹത്യ ചെയ്തു. അസമിലെ കച്ചാർ ജില്ലയിലെ ഖാസ്പൂരിൽ നിന്നുള്ള പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. പ്രണയത്തിലായിരുന്ന യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസും സംസ്ഥാന സർക്കാരും ശൈശവ വിവാഹങ്ങൾക്കെതിരെ നടപടികൾ കർശനമാക്കിയതോടെ പെൺകുട്ടിയുടെ കുടുംബം വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. അതേസമയം, …
Read More »20% എഥനോള്‍ അടങ്ങിയ പെട്രോള്‍ വിപണിയിലിറക്കി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: ജൈവ ഇന്ധനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി 20% എഥനോൾ അടങ്ങിയ പെട്രോൾ (ഇ-20) പുറത്തിറക്കി കേന്ദ്രം. 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിലാണ് ഇന്ധനം പുറത്തിറക്കിയത്. നിലവിൽ പെട്രോളിൽ 10% എഥനോളും 90% പെട്രോളുമാണ് ഉള്ളത്. 2025 ഓടെ ഇത് ഇരട്ടിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ മൂന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലർമാരുടെ 84 പെട്രോൾ പമ്പുകളിൽ 20% എഥനോൾ അടങ്ങിയ പെട്രോൾ …
Read More »തുർക്കിയിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയെ അയക്കാൻ ഇന്ത്യ; ദുരിതാശ്വാസ സാമഗ്രികളും നൽകും
ന്യൂഡൽഹി: ഭൂചലനത്തിൽ തകർന്ന തുർക്കിയിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയെ (എൻഡിആർഎഫ്) അയയ്ക്കാൻ ഇന്ത്യയുടെ തീരുമാനം. ഡോക്ടർമാരെയും ദുരിതാശ്വാസത്തിന് ആവശ്യമായ വസ്തുക്കളും അയക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. തുർക്കിക്ക് ആവശ്യമായ സഹായം ഉറപ്പാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശത്തെ തുടർന്നാണ് ദുരന്ത നിവാരണ സേനയെ അയക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. 100 പേർ വീതമുള്ള രണ്ട് എൻ.ഡി.ആർ.എഫ് ടീമുകളെയും വിദഗ്ധ …
Read More »ന്യുമോണിയ ബാധ; ഉമ്മൻ ചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഇന്ന് വൈകിട്ടാണ് അദ്ദേഹത്തെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ നേരത്തെ അറിയിച്ചിരുന്നു. ഉമ്മൻ ചാണ്ടിയ്ക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരൻ അലക്സ് വി ചാണ്ടി പരാതിപ്പെട്ടിരുന്നു. ഇന്നലെയാണ് അലക്സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി …
Read More »നഴ്‌സുമാർക്കെതിരെ അശ്ലീല പരാമര്‍ശം; ഒടുവിൽ മാപ്പുപറഞ്ഞ് നന്ദമൂരി ബാലകൃഷ്ണ
നഴ്സുമാർക്കെതിരെ നടത്തിയ പരാമർശത്തിൽ ക്ഷമാപണം നടത്തി തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണ. ഒടിടി പ്ലാറ്റ്ഫോമായ ആഹയ്ക്കായി സംഘടിപ്പിച്ച ‘അൺസ്റ്റോപ്പബിൾ വിത്ത് എൻബികെ’ എന്ന പരിപാടിക്കിടെയായിരുന്നു സംഭവം. തെലുങ്ക് സിനിമയിലെ മറ്റൊരു സൂപ്പർതാരം പവൻ കല്യാൺ അതിഥിയായി എത്തിയ എപ്പിസോഡിലാണ് ബാലകൃഷ്ണ നഴ്സുമാർക്കെതിരെ അശ്ലീല പരാമർശം നടത്തിയത്. അപകടത്തെ തുടർന്ന് ആശുപത്രിയിൽ കിടക്കുമ്പോൾ പരിചരിക്കാനെത്തിയ നഴ്സിനെക്കുറിച്ചായിരുന്നു ബാലകൃഷ്ണയുടെ വിവാദ പരാമർശം. ഈ എപ്പിസോഡ് ഒടിടി പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകർ ബാലയ്യ എന്ന് …
Read More »മൂന്നാറിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസിന് ഓടുന്നതിനിടെ തീപിടിച്ചു
മൂന്നാർ: ചിന്നാർ വന്യജീവി സങ്കേതത്തിലേയ്ക്ക് പ്രകൃതി പഠന ക്യാമ്പിനായി വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസിന് ഓടുന്നതിനിടെ തീപിടിച്ചു. വിദ്യാർഥികൾക്കാർക്കും പരിക്കില്ല. മറയൂർ-മൂന്നാർ റൂട്ടിലെ തലയാറിലാണ് സംഭവം. പൊട്ടൻകാട് സെന്‍റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്‍റെ ബസിനാണ് തീപിടിച്ചത്. 40 വിദ്യാർഥികളും രണ്ട് അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്.
Read More »പേഴ്സണൽ കമ്പ്യൂട്ടറുകളുടെ വിൽപ്പന ഇടിഞ്ഞു; ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഡെൽ
ന്യൂയോർക്ക്: യു.എസ് ആസ്ഥാനമായുള്ള ടെക്നോളജി കമ്പനിയായ ഡെൽ ടെക്നോളജീസ് ഇൻകോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആഗോളതലത്തിൽ വൻ പിരിച്ചുവിടലുകളാണ് നടക്കുന്നത്. ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട ടെക്നോളജി ഭീമൻമാരുടെ പട്ടികയിൽ ഡെല്ലും ചേർന്നു. പേഴ്സണൽ കമ്പ്യൂട്ടറുകളുടെ ആവശ്യം കുറയുന്നതിന്‍റെ ഫലമായാണ് ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടാൻ ഡെൽ ഒരുങ്ങുന്നത്. 6,650 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഡെല്ലിന്‍റെ മൊത്തം ജീവനക്കാരിൽ അഞ്ച് ശതമാനം പേരെയാണ് ഇപ്പോൾ പിരിച്ചുവിടാൻ ഒരുങ്ങുന്നത്. …
Read More »ടേക്ക് ഓഫ് ചെയ്യുന്നതിനിടെ എഞ്ചിനിൽ തീ; അസുര്‍ എയര്‍ ഫ്‌ളൈറ്റിൽ ഉണ്ടായിരുന്നത് 300 പേർ
മോസ്‌കോ: 300 ലധികം യാത്രക്കാരുമായി പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ എഞ്ചിനിൽ തീപടർന്നു. റഷ്യൻ വിമാനക്കമ്പനിയായ അസുർ എയർ ഫ്ലൈറ്റിന്‍റെ എഞ്ചിനിലാണ് തീ പടർന്നത്. ഫെബ്രുവരി നാലിന് പൂക്കെറ്റില്‍ നിന്ന് മോസ്കോയിലേക്കുള്ള യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പൂക്കെറ്റ് ഇന്‍റർനാഷണൽ എയർപോർട്ടിലാണ് സംഭവം. ബോയിംഗ് 767-300 ഇആർ വിമാനത്തിന്‍റെ എഞ്ചിനിലും ചക്രങ്ങളിലുമാണ് തീപടർന്നത്. ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബ്രേക്കുകളുടെ ഭാഗങ്ങൾ കൂടുതൽ ചൂടാകുകയും ചക്രങ്ങളിൽ നിന്ന് തീയും പുകയും ഉയരുകയുമാണ് ഉണ്ടായത്. …
Read More »7 വയസുകാരനെ പൊള്ളലേൽപ്പിച്ചു; അമ്മ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റിൽ
ഇടുക്കി: കുമളിയിൽ ഏഴ് വയസുകാരനെ തീ പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയ്ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താൽ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കും. അടുത്ത വീട്ടിലെ ടയർ കത്തിച്ചതിനാണ് ഏഴ് വയസുകാരനെ അമ്മ ക്രൂരമായി പൊള്ളിച്ചത്. കൈകാലുകൾ ചട്ടുകം വച്ച് പൊള്ളിച്ചെന്നും കണ്ണിൽ മുളകുപൊടി വിതറുകയും ചെയ്തെന്നായിരുന്നു കുട്ടിയുടെ മൊഴി. വീട്ടിൽ നിന്ന് നിലവിളി കേട്ടെത്തിയ …
Read More »