ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വൻ വിജയത്തിൽ മൊബൈൽ ഫോണിൽ ഫ്ളാഷ് ലൈറ്റ് തെളിയിച്ച് ആദരവ് അർപ്പിക്കാൻ പ്രവർത്തകരോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുര, മേഘാലയ, നാഗാലാൻഡ് തിരഞ്ഞെടുപ്പുകളിലെ വിജയത്തിന് ശേഷം ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി പ്രവർത്തകരോട് അവരുടെ മൊബൈൽ ഫോണുകളിലെ ഫ്ലാഷ് ലൈറ്റ് ഓണാക്കാൻ അഭ്യർത്ഥിച്ചത്. ‘വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ആദരവ് അർപ്പിക്കാൻ കൈയിലുള്ള മൊബൈൽ ഫോണിലെ …
Read More »‘പുഷ്പ ദി റൂൾ’; ഷെഡ്യൂളിൽ ജോയിന്‍ ചെയ്ത് ഫഹദ് ഫാസിൽ
വിശാഖപട്ടണം: ‘പുഷ്പ ദി റൂൾ’ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്ന ഫഹദ് ഫാസിൽ വിശാഖപട്ടണത്തെ ഷെഡ്യൂളിൽ ജോയിന്‍ ചെയ്തിരിക്കുകയാണിപ്പോൾ. ആദ്യ ഭാഗത്തിൽ ബന്‍വാര്‍ സിംഗ് ശെഖാവത്ത് എന്ന ഐപിഎസ് ഓഫീസറായി കൈയടി നേടിയ ഫഹദ് രണ്ടാം ഭാഗത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫഹദിന്‍റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു പുഷ്പ. 2024 മാർച്ചിൽ ചിത്രം റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.
Read More »ഓൺലൈൻ പരാതി പരിഹാര സംവിധാനവുമായി കേരള സർക്കാർ; പദ്ധതി രാജ്യത്ത് ആദ്യം
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സംരംഭകരുടെ പരാതികൾ 30 ദിവസത്തിനകം പരിഹരിക്കുന്നതിന് ഓൺലൈൻ പരാതി പരിഹാര സംവിധാനം ഏർപ്പെടുത്തി. വ്യവസായ വകുപ്പിന്‍റെ നേതൃത്വത്തിൽ ജില്ലാ, സംസ്ഥാനതല പരാതി പരിഹാര സമിതി രൂപീകരിച്ചാണ് ഈ സംവിധാനം. പരാതി പരിഹാര പോർട്ടലിന്‍റെ ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു. 10 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാതല സമിതിയും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറുമായ …
Read More »വൈദേകം റിസോർട്ടിലേത് സാധാരണ പരിശോധന: ഇ.പി.ജയരാജന്‍
കണ്ണൂർ: വൈദേകം റിസോർട്ടിലേത് സാധാരണ പരിശോധനയെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി ടിഡിഎസ് അടച്ചിരുന്നു. എന്നാൽ, ഈ വർഷം ടിഡിഎസ് നൽകേണ്ടി വന്നില്ല. അതാണ് പരിശോധിക്കുന്നതെന്നും ഇ പി പ്രതികരിച്ചു. റിസോർട്ടിലെ ആദായനികുതി റെയ്ഡ് സ്വാഭാവിക നടപടിയാണെന്ന് വൈദേകം റിസോർട്ട് സിഇഒ തോമസ് ജോസഫും പ്രതികരിച്ചിരുന്നു. റിസോർട്ട് ടിഡിഎസ് കൃത്യമായി ഫയൽ ചെയ്തിട്ടുണ്ട്. റിസോർട്ടിലെ എല്ലാ നിക്ഷേപങ്ങളും ബാങ്ക് അക്കൗണ്ട് വഴിയാണെന്നും അദ്ദേഹം പറഞ്ഞു. …
Read More »സുഹൃത്തിന്റെ ജീവനായി അവർ ഒന്നിച്ചു; ധനശേഖരണാർത്ഥം ഓട്ടോ തൊഴിലാളികളുടെ സ്നേഹയാത്ര
മാനന്തവാടി : ഒരുമിച്ച് ഒരേ സ്റ്റാൻഡിൽ ജോലി ചെയ്യുന്ന സഹോദരന്റെ പ്രാണൻ രക്ഷിക്കുന്നതിനായി ഔട്ടോ തൊഴിലാളികൾ കൈകോർത്തു. കമ്മന ഐക്കരകുടിയിലെ റെനി ജോർജിന് അപ്രതീക്ഷിതമായാണ് രക്താർബുദം പിടിപെട്ടത്. പ്രതിസന്ധിയിലായ സഹപ്രവർത്തകന് താങ്ങായി മാനന്തവാടി ടൗണിലെ ഔട്ടോ തൊഴിലാളികളുടെ യൂണിയന്റെ നേതൃത്വത്തിൽ ധനസമാഹരണം ആരംഭിച്ചു. ഒരു ദിവസം ഔട്ടോ ഓടിച്ചു ലഭിക്കുന്ന തുക 10 വർഷത്തിലധികമായി ചികിത്സ തേടുന്ന റെനിക്കായി നൽകാനാണ് തൊഴിലാളികളുടെ തീരുമാനം. റെനിക്കായുള്ള സുഹൃത്തുക്കളുടെ ഓട്ടം മാനന്തവാടി നഗരസഭാ …
Read More »ഇന്ന് കൂറ് പ്രഖ്യാപിക്കുന്നവര്‍ നാളെ ഒപ്പം കാണാത്ത അവസ്ഥയാണ് രാഷ്ട്രീയത്തിൽ: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഇന്ന് കൂറ് പ്രഖ്യാപിക്കുന്നവർ നാളെ തിരിഞ്ഞു നോക്കുമ്പോൾ കൂടെ കാണാത്ത അവസ്ഥയാണ് രാഷ്ട്രീയത്തിലെന്ന് രമേശ് ചെന്നിത്തല. നമ്മൾ വളർത്തിക്കൊണ്ടുവന്ന പലരും നമ്മളെ കാണുമ്പോൾ തിരിഞ്ഞു നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താനും കോൺഗ്രസിലെ മറ്റുള്ളവരും ഉന്നയിച്ച തിരുത്തൽ വാദം ശരിയായിരുന്നു. ജി കാർത്തികേയൻ അനുസ്മരണ യോഗത്തിലാണ് രമേശ് ചെന്നിത്തല മനസ് തുറന്നത്. കെ കരുണാകരന്‍റെ ശൈലിക്കെതിരെ താനും ജി കാർത്തികേയനും എം ഐ ഷാനവാസും തിരുത്തൽ വാദം ഉന്നയിച്ച കാലവും …
Read More »കള്ളപ്പണമുണ്ടെന്ന ആരോപണം തെറ്റ്; പ്രതികരണവുമായി വൈദേകം റിസോർട്ട് സിഇഒ
കണ്ണൂർ: വൈദേകം റിസോർട്ടിലെ റെയ്ഡിനോട് പ്രതികരിച്ച് റിസോർട്ട് സി.ഇ.ഒ തോമസ് ജോസഫ്. ആദായനികുതി സർവേയാണ് നടക്കുന്നതെന്നും സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടിഡിഎസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണ്. മുൻകൂർ അറിയിപ്പൊന്നും നൽകിയിരുന്നില്ല. കള്ളപ്പണമുണ്ടെന്ന ആരോപണം തെറ്റാണ്. ഇടപാടുകൾ ബാങ്ക് വഴി മാത്രമാണ് നടക്കുന്നതെന്നും തോമസ് ജോസഫ് പറഞ്ഞു. കണ്ണൂരിൽ നിന്നുള്ള ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണം നിക്ഷേപിച്ചതായി പരാതി ഉയർന്നിരുന്നു. റിസോർട്ടിൽ പണം …
Read More »ഹൃദയാഘാതമുണ്ടായി, ആൻജിയോപ്ലാസ്റ്റിക്ക് വിധേയയായി: സുസ്മിത സെന്‍
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തനിക്ക് ഹൃദയാഘാതമുണ്ടായതായും ആൻജിയോപ്ലാസ്റ്റിക്ക് വിധേയയായെന്നും വെളിപ്പെടുത്തി ബോളിവുഡ് നടി സുസ്മിത സെൻ. ഇപ്പോൾ തൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും താരം വ്യക്തമാക്കി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സുസ്മിത പ്രതികരിച്ചത്. പിതാവായ സുബിർ സെന്നിനൊപ്പമുള്ള ഒരു ചിത്രവും സുസ്മിത പങ്കുവച്ചിട്ടുണ്ട്. സന്തുഷ്ടിയോടെയും ധൈര്യത്തോടെയും നിന്റെ ഹൃദയത്തെ സൂക്ഷിക്കുക, ആവശ്യമുള്ള ഘട്ടത്തില്‍ അത് ഉപകരിക്കും എന്ന സുബിർ സെന്നിൻ്റെ വാക്കുകളും ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്. ഒപ്പം നിന്നവർക്കും താരം നന്ദി അറിയിച്ചിട്ടുണ്ട്. താൻ …
Read More »സർട്ടിഫിക്കറ്റിൻ്റെ സാധുത; അണ്ണാമലൈ ബിരുദക്കാരോട് മുഖം തിരിച്ച് കേരളത്തിലെ സര്‍വകലാശാലകള്‍
തിരുവനന്തപുരം: തമിഴ്നാട് അണ്ണാമലൈ സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകാൻ വിസമ്മതിച്ച് കേരളത്തിലെ സർവകലാശാലകൾ. 2015 നും 2022 നും ഇടയിൽ അണ്ണാമലൈ സർവകലാശാലയിൽ നിന്ന് ബിരുദ, ബിരുദാനന്തര പരീക്ഷകൾ പാസായവർക്ക് തുടർ പഠനത്തിനോ സർക്കാർ ജോലിക്കോ കേരളത്തിൽ അപേക്ഷിക്കാൻ കഴിയുന്നില്ലെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. അണ്ണാമലൈ സർവകലാശാല 2015 നും 2022 നും ഇടയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് സർട്ടിഫിക്കറ്റുകൾ നൽകിയത്. ഓപ്പൺ, വിദൂര വിദ്യാഭ്യാസ മോഡിൽ പഠിച്ചവർക്ക് നൽകുന്ന ഈ …
Read More »മാങ്കുളത്ത് മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; അപകടം വിനോദയാത്രക്കിടെ
ഇടുക്കി: മാങ്കുളം വലിയ പാറകുട്ടിയിൽ 3 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ റിച്ചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്. വിനോദയാത്രയ്ക്കെത്തിയ അഞ്ച് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. 3 മണിയോടെയായിരുന്നു അപകടം. 30 വിദ്യാർഥികളും 3 അധ്യാപകരുമാണ് സംഘത്തിലുണ്ടായിരുന്നത്. 2 പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. 3 പേരുടെ മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read More »