Breaking News

കള്ളപ്പണമുണ്ടെന്ന ആരോപണം തെറ്റ്; പ്രതികരണവുമായി വൈദേകം റിസോർട്ട് സിഇഒ

കണ്ണൂർ: വൈദേകം റിസോർട്ടിലെ റെയ്ഡിനോട് പ്രതികരിച്ച് റിസോർട്ട് സി.ഇ.ഒ തോമസ് ജോസഫ്. ആദായനികുതി സർവേയാണ് നടക്കുന്നതെന്നും സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടിഡിഎസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണ്. മുൻകൂർ അറിയിപ്പൊന്നും നൽകിയിരുന്നില്ല. കള്ളപ്പണമുണ്ടെന്ന ആരോപണം തെറ്റാണ്. ഇടപാടുകൾ ബാങ്ക് വഴി മാത്രമാണ് നടക്കുന്നതെന്നും തോമസ് ജോസഫ് പറഞ്ഞു.

കണ്ണൂരിൽ നിന്നുള്ള ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണം നിക്ഷേപിച്ചതായി പരാതി ഉയർന്നിരുന്നു. റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിവരങ്ങളും പരാതിയിൽ നൽകിയിട്ടുണ്ട്. ഒന്നരക്കോടി രൂപ നിക്ഷേപിച്ചവരും പട്ടികയിലുണ്ട്. ഇ.പി ജയരാജന്‍റെ കുടുംബം ഉൾപ്പെട്ട വൈദേകം റിസോർട്ടിനെതിരായ പരാതി അന്വേഷിക്കാൻ സർക്കാരിൻ്റെ അനുമതി തേടി വിജിലൻസ് നേരത്തെ കത്ത് നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് അന്വേഷണത്തിന് അനുമതി തേടിയത്.

കുടുംബത്തിന് ഓഹരിയുള്ള റിസോർട്ടിന് വേണ്ടി മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ ഇ.പി ജയരാജൻ വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നും അഴിമതി, ഗൂഡാലോചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങൾ അന്വേഷിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …