Breaking News

Breaking News

കാറിനടിയിൽ കുരുങ്ങി യുവതി മരിച്ച സംഭവത്തിൽ വഴിത്തിരിവ്; മദ്യപിച്ചിരുന്നതായി റിപ്പോർട്ട്

ന്യൂഡല്‍ഹി: ഡൽഹിയിൽ കാറിനടിയിൽ കുരുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. പുതുവത്സര ദിനത്തിൽ രാജ്യത്തെ ഞെട്ടിച്ച അഞ്ജലിയുടെ മരണത്തിലാണ് ആന്തരികാവയവ പരിശോധനാ ഫലം പുറത്തുവന്നത്. സംഭവസമയത്ത് അഞ്ജലി മദ്യലഹരിയിലായിരുന്നുവെന്ന് രോഹിണിയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്ന് ലഭിച്ച പരിശോധനാ ഫലത്തിൽ പറയുന്നു. കേസിൽ നിർണായകമായ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം ജനുവരി 24 ന് പോലീസിന് ലഭിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. നേരത്തെ അഞ്ജലിക്കൊപ്പം സ്കൂട്ടറിൽ …

Read More »

അശ്വിനെ നേരിടാൻ പിത്തിയയുമായി പരിശീലിച്ച് ഓസ്ട്രേലിയൻ താരങ്ങൾ

ബെംഗളൂരു: ഇന്ത്യൻ സ്പിന്നർ ആർ. അശ്വിനെ നേരിടാൻ പ്രത്യേക പരിശീലനവുമായി ഓസ്ട്രേലിയൻ താരങ്ങൾ. ബെംഗളൂരുവിലാണ് ടീം പരിശീലനം നടത്തുന്നത്. ബോർഡർ-ഗാവസ്കർ ട്രോഫിക്കായി ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര വ്യാഴാഴ്ച നാഗ്പൂരിലാണ് ആരംഭിക്കുന്നത്. സ്പിന്നില്‍ ഇന്ത്യയുടെ മുൻ നിരക്കാരനായ അശ്വിനെ നേരിടാൻ അതേ ശൈലിയിൽ പന്തെറിയുന്ന 21 കാരനായ മഹേഷ് പിത്തിയയെയാണ് ഓസ്ട്രേലിയ പരിശീലനത്തിനായി ഉപയോഗിക്കുന്നത്. അശ്വിന്‍റെ ബൗളിംഗുമായി മഹേഷ് പിത്തിയയുടെ ബൗളിംഗിന് വളരെയധികം സാമ്യമുണ്ട്. മഹേഷ് …

Read More »

മൂന്ന് സഹോദരിമാരും ഒരേസമയം സ്നേഹിച്ചത് ഒരാളെ; ഒടുവിൽ മൂവരെയും വിവാഹം കഴിച്ച് യുവാവ്

കെനിയ: കെനിയയിലെ ഈ മൂന്ന് സഹോദരിമാരുടെ പ്രണയകഥ കേട്ടാൽ ആരും ഞെട്ടും. കാരണം ഇവർ മൂന്നുപേരും ഒരേ സമയം സ്നേഹിച്ചത് ഒരു പുരുഷനെയാണ്. മൂവരെയും ഒരേ സമയം സ്നേഹിക്കാനുള്ള വലിയ മനസ് കാമുകനും കാണിച്ചു. ഒടുവിൽ മൂവരുടെയും സമ്മതത്തോടെ മൂന്ന് പേരെയും വിവാഹം കഴിച്ച ശേഷം എല്ലാവരും ഇപ്പോൾ ഒരേ വീട്ടിൽ ഒരുമിച്ചാണ് താമസം. കെനിയയിൽ നിന്നുള്ള കേറ്റ്, ഈവ്, മേരി എന്നിവരുടെ പ്രണയകഥ കേട്ടാണ് ഇന്റർനെറ്റ് ഞെട്ടിയിരിക്കുന്നത്. ഈ …

Read More »

ചൈനീസ് വാതുവെപ്പ്-ലോണ്‍ ആപ്പുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ചൈനീസ് ബന്ധമുള്ള വാതുവെപ്പ്, ലോണ്‍ ആപ്ലിക്കേഷനുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. മൊത്തം 138 വാതുവെപ്പ് ആപ്ലിക്കേഷനുകളും 94 ലോൺ ആപ്ലിക്കേഷനുകളും നിരോധിക്കാനാണ് തീരുമാനം. ലോൺ ആപ്പുകൾക്കെതിരെ ധാരാളം പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം ഐടി മന്ത്രാലയമാണ് നടപടി സ്വീകരിക്കുക. കഴിഞ്ഞ വർഷവും സമാനമായ നടപടി കേന്ദ്ര സർക്കാർ സ്വീകരിച്ചിരുന്നു. ഇത്തരം ആപ്ലിക്കേഷനുകൾ നിർണായക വിവരങ്ങൾ ശേഖരിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുവെന്നാണ് കേന്ദ്രം അന്ന് …

Read More »

ഗവേഷണ പ്രബന്ധ വിവാദം; ചിന്തയുടെ ഗൈഡിനോട് വിശദീകരണം തേടി സര്‍വകലാശാല

തിരുവനന്തപുരം: ഗവേഷണ പ്രബന്ധ വിവാദത്തിൽ ചിന്താ ജെറോമിന്‍റെ ഗൈഡ് ഡോ. പി.പി അജയകുമാറിനോട് വിശദീകരണം തേടി സർവകലാശാല. പ്രബന്ധം പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്ന കാര്യത്തിൽ വൈസ് ചാൻസലർ ബുധനാഴ്ച മടങ്ങിയെത്തിയാലുടൻ തീരുമാനമെടുക്കും. ചിന്തയുടെ പ്രബന്ധവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ ഗവർണർ വി.സിക്ക് കൈമാറുകയും റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്. വി.സി സ്ഥലത്തില്ലാത്തതിനാൽ രജിസ്ട്രാർ പ്രാഥമിക വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി. ഗവേഷണ പ്രബന്ധത്തിന്‍റെ ഒരു ഭാഗം ചില ഓൺലൈൻ പ്രസിദ്ധീകരണങ്ങളുടെ പകർപ്പാണെന്ന് …

Read More »

‘വന്ദേ മെട്രോ’ കൊണ്ടുവരാൻ പ്രധാനമന്ത്രി മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി റെയിൽവേ മന്ത്രി

ഹൈദരാബാദ്: മെട്രോ നഗരങ്ങളിലെ ജന ജീവിതം സുഗമമാക്കാൻ ‘വന്ദേ മെട്രോ’ കൊണ്ടുവരാൻ പ്രധാനമന്ത്രി റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഹൈദരാബാദിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്ദേ ഭാരത് ട്രെയിനിന്‍റെ വിജയത്തിനു ശേഷം, ലോകോത്തര നിലവാരമുള്ള ഒരു പുതിയ പ്രാദേശിക ട്രെയിൻ വികസിപ്പിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അത് വന്ദേ മെട്രോ ആയിരിക്കും. അത്തരം ട്രെയിനുകളെ യൂറോപ്പിൽ ‘റീജിയണൽ ട്രാൻസ്’ എന്ന് വിളിക്കുന്നുവെന്നും പ്രധാനമന്ത്രി …

Read More »

ഓപ്പറേഷൻ ആഗ്; പിടിയിലായത് നൂറുകണക്കിന് ക്രിമിനലുകൾ

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം പോലീസ് നടത്തിയ റെയ്ഡിൽ പിടിയിലായത് നൂറുകണക്കിന് ഗുണ്ടകൾ. ഓപ്പറേഷൻ ആഗ് എന്ന പേരിലാണ് ഗുണ്ടകൾക്കെതിരെ പ്രത്യേക ഓപ്പറേഷൻ നടത്തിയത്. ഇന്നലെ രാത്രി സംസ്ഥാനത്തൊട്ടാകെ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ നാനൂറോളം ക്രിമിനലുകളെ കസ്റ്റഡിയിലെടുത്തു. തലസ്ഥാനത്ത് മാത്രം 113 ഗുണ്ടകളെ അറസ്റ്റ് ചെയ്തു. ഗുണ്ടാ ആക്ട് പ്രകാരം ഉത്തരവുണ്ടായിട്ടും ഒളിവിലായിരുന്ന അനൂപ് ആന്‍റണി, അന്തർസംസ്ഥാന മോഷ്ടാവായ ജാഫർ എന്നിവരാണ് തിരുവനന്തപുരത്ത് അറസ്റ്റിലായത്. തിരുവനന്തപുരം റൂറലിൽ 181 പേർ അറസ്റ്റിലായി. …

Read More »

പ്രൈവറ്റ് സെക്രട്ടറിയുടെ മകന് മെഡിക്കൽ സർട്ടിഫിക്കറ്റ് കൊടുത്തതിൽ ക്രമക്കേടില്ല: ആരോഗ്യമന്ത്രി

പത്തനംതിട്ട: കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ശ്രമിച്ചത് ഗുരുതര പിഴവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ നടപടിയെടുത്തു. സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ആശുപത്രി രേഖകൾ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജിന്‍റെ അന്വേഷണം ഒരു ഭാഗം മാത്രമാണ്. ഇതോടൊപ്പം പൊലീസ് അന്വേഷണവും വേണം. കുട്ടിയുടെ വിശദാംശങ്ങളും അന്വേഷിക്കും. തുടരന്വേഷണത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് …

Read More »

കാട്ടാനകളെ വെടിവെക്കുമെന്ന ഡി.സി.സി. പ്രസിഡന്റിൻ്റെ പ്രസ്താവന ഗുരുതരം: വനംമന്ത്രി

കോഴിക്കോട്: കാട്ടാനകളെ വെടിവെച്ചുകൊല്ലുമെന്ന ഇടുക്കി ഡി.സി.സി. പ്രസിഡന്‍റ് സി.പി.മാത്യുവിൻ്റെ പ്രസ്താവന ഗുരതരമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. തനിക്ക് കാട്ടുകൊള്ളക്കാരുമായി ബന്ധമുണ്ടെന്ന് പറയാതെ പറയുകയാണ് അദ്ദേഹം. നിയമം കൈയിലെടുക്കണമെന്ന് ആഹ്വാനം ചെയ്യൂന്നതുപോലെയാണ് സി.പി. മാത്യുവിന്‍റെ വാക്കുകളെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്നാട്ടിലും കർണാടകയിലും വന കൊള്ളക്കാരായ ഷൂട്ടർമാരുമായി തനിക്ക് സൗഹൃദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറിഞ്ഞോ അറിയാതെയോ പറഞ്ഞതാണോ എന്നറിയില്ലെന്നും മന്ത്രി പറഞ്ഞു. ഉത്തരവാദപ്പെട്ട …

Read More »

കൂടത്തായി കൊലക്കേസിൽ വഴിത്തിരിവ്; നാല് മൃതദേഹങ്ങളിൽ സയനൈഡും വിഷാംശവും കണ്ടെത്താനായില്ല

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിൽ വൻ വഴിത്തിരിവ്. നാല് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളിൽ സയനൈഡോ വിഷാംശമോ കണ്ടെത്താനായില്ലെന്ന് നാഷണൽ ഫോറൻസിക് ലാബിന്‍റെ റിപ്പോർട്ട്. അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയിൽ മാത്യു, ആൽഫൈൻ എന്നിവരുടെ മൃതദേഹങ്ങളാണ് പരിശോധിച്ചത്. 2002 നും 2014 നും ഇടയിലാണ് ഇവർ മരണപ്പെട്ടത്. 2019ൽ ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ചിരുന്നു. ഒന്നാം പ്രതി ജോളി, അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന പോയ്സൺ ഉപയോഗിച്ചും മറ്റ് …

Read More »