Breaking News

Breaking News

ഇന്ത്യ – റഷ്യ വ്യാപാരം; ഇന്ത്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തില്ലെന്ന് യുഎസ്

ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തില്ലെന്ന് യുഎസ്. ഇരു രാജ്യങ്ങളുടെയും നയങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും, ഇന്ത്യയും യുഎസും അന്താരാഷ്ട്ര നിയമവും മറ്റും ഉയർത്തിപ്പിടിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. പരമാധികാരത്തെയും പ്രാദേശിക ഏകീകരണത്തെയും ബഹുമാനിക്കുന്നുവെന്നും യുഎസ് അസിസ്റ്റന്‍റ് സ്റ്റേറ്റ് സെക്രട്ടറി കാരെൻ ഡോൺഫ്രൈഡ് പറഞ്ഞു. റഷ്യ-യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ഇന്ത്യ റഷ്യയുമായി വ്യാപാരം നടത്തുന്നത് രാജ്യത്തെ ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാനാണെന്നും അക്രമത്തെ അപലപിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ …

Read More »

പ്രതിപക്ഷ പ്രതിഷേധം; ചോദ്യോത്തരവേള റദ്ദാക്കി സഭ പിരിഞ്ഞു

തിരുവനന്തപുരം: ഇന്ധന സെസ് വർദ്ധനയെ തുടർന്നുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭ പിരിഞ്ഞു. ചോദ്യോത്തരവേള റദ്ദാക്കുകയും മറ്റ് നടപടികൾ വേഗത്തിലാക്കിയുമാണ് സഭ പിരിഞ്ഞത്. സഭ ആരംഭിച്ചതു മുതൽ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു. മുദ്രാവാക്യങ്ങളുമായാണ് പ്രതിപക്ഷം എത്തിയത്. സഭാനടപടികളുമായി സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്പീക്കറെ അറിയിച്ചു. എന്നാൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ സ്പീക്കർ ചോദ്യോത്തരവേളയിൽ പ്രവേശിച്ചു.  ഇതോടെ സ്പീക്കറുടെ ഡയസിനു മുന്നിൽ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം എത്തി. പ്രതിപക്ഷ …

Read More »

പ്രതിപക്ഷ പ്രതിഷേധം; ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ സുരക്ഷ വർദ്ധിപ്പിച്ചു

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ സുരക്ഷ വർദ്ധിപ്പിച്ചു. സംസ്ഥാന ബജറ്റിനെതിരെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷയൊരുക്കുന്നത്. കനത്ത സുരക്ഷയോടെയാണ് മന്ത്രി നിയമസഭയിലെത്തിയത്. ഇന്നലെ പല ജില്ലകളിലും നടന്ന പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ധനമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചത്. ഇന്ധന സെസ് കൂട്ടിയത് കുറയ്ക്കാനല്ലെന്ന് ധനമന്ത്രി പറഞ്ഞു. കുറയ്ക്കാനായിരുന്നെങ്കിൽ 5 രൂപ കൂട്ടിയിട്ട് 3 രൂപ കുറയ്ക്കാമായിരുന്നു. നിരക്ക് കൂട്ടിയത് ജനങ്ങൾക്ക് വേണ്ടിയാണ്. പ്രതിപക്ഷ സമരം കൊണ്ടല്ല …

Read More »

ഓഡോ മീറ്ററില്‍ തിരിമറി; വാഹന ഡീലർക്ക് 1,03,000 രൂപ പിഴയിട്ട് എംവിഡി

കോട്ടക്കൽ: പല ഡീലർഷിപ്പുകളിലും ഉപയോക്താവിനു കൈമാറേണ്ട വാഹനം മീറ്റർ വിച്ഛേദിച്ച് ടെസ്റ്റ് ഡ്രൈവിനും മറ്റ് ഡിസ്പ്ലേകൾക്കായും കൊണ്ടുപോകാറുണ്ട്. അടുത്തിടെ കോട്ടയം ജില്ലയിലും പെരിന്തൽമണ്ണയിലും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനു കേസുകൾ രജിസ്റ്റർ ചെയ്യുകയും കനത്ത പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കോട്ടയ്ക്കൽ ഷോറൂമിൽ നിന്ന് കോഴിക്കോട് ഷോറൂമിലേക്ക് പോകുകയായിരുന്ന വാഹനം പിടികൂടി. വാഹനത്തിന്‍റെ ഓഡോമീറ്ററിൽ തിരിമറി നടന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വാഹന …

Read More »

സാമ്പത്തിക അസ്ഥിരത; 7,000 ജീവനക്കാരെ പിരിച്ചുവിട്ട് ഡിസ്നി

യുഎസ് ടെക് ഭീമൻമാരുടെ പാത പിന്തുടർന്ന് 7,000 ജീവനക്കാരെ പിരിച്ചുവിട്ട് ഡിസ്നി. സിഇഒ ബോബ് ഐഗറാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. കോവിഡിൻ്റെ മൂർദ്ധന്യാവസ്ഥയിൽ കൂടുതൽ നിയമനങ്ങൾ നടത്തിയ കമ്പനികൾ സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. മെറ്റ, മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ എന്നിവ പിരിച്ചുവിടൽ പ്രഖ്യാപിച്ചതോടെ ആയിരക്കണക്കിന് ഇന്ത്യൻ ഐടി പ്രൊഫഷണലുകളുടെ ജീവിതത്തെയാണ് പ്രതികൂലമായി ബാധിച്ചത്. താൻ ഈ തീരുമാനത്തെ നിസ്സാരമായി എടുക്കുന്നില്ല. ലോകമെമ്പാടുമുള്ള ഞങ്ങളുടെ ജീവനക്കാരുടെ കഴിവുകളോടും …

Read More »

വിവാദങ്ങൾ നിലനിൽക്കെ’പത്താനെ’ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ബോക്സ് ഓഫീസിൽ വിജയ കുതിപ്പ് തുടരുന്ന ഷാരൂഖ് ഖാൻ്റെ ‘പത്താനെ’ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീനഗറിലെ ഐനോക്സ് റാം മുൻഷി ബാഗിൽ പത്താന്‍റെ ഹൗസ്ഫുൾ ഷോയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. പതിറ്റാണ്ടുകൾക്ക് ശേഷം ശ്രീനഗറിലെ തിയേറ്ററുകൾ ഹൗസ്ഫുൾ ആയെന്നും മോദി പറഞ്ഞു. കഴിഞ്ഞ ദിവസം ലോക്സഭയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം പത്താൻ്റെ വിജയത്തെക്കുറിച്ച് പ്രശംസിച്ചത്. പത്താനെതിരായ ബഹിഷ്കരണ ആഹ്വാനങ്ങളോടും പ്രതിഷേധങ്ങളോടും പ്രധാനമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. ബോളിവുഡ് താരങ്ങളെ കുറിച്ച് …

Read More »

കണ്ണൂർ കാര്‍ അപകടം; തീപിടുത്തമുണ്ടായത് ഷോര്‍ട്ട്‌സര്‍ക്യൂട്ട് മൂലമെന്ന് അന്വേഷണസംഘം

കണ്ണൂർ: കണ്ണൂരിൽ യുവദമ്പതികൾ സഞ്ചരിച്ച കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. കാറിലെ സാനിറ്റൈസറും പെർഫ്യൂമിനായി ഉപയോഗിച്ച സ്പ്രേയും ആകാം തീപിടിത്തത്തിൻ്റെ ആക്കം കൂട്ടാൻ കാരണമെന്ന് കണ്ണൂർ ആർടിഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം, നോർത്ത് സോൺ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കാറിൽ കണ്ടെത്തിയ മറ്റ് വസ്തുക്കളുടെ രാസപരിശോധനാ ഫലങ്ങൾ പുറത്തുവന്നിട്ടില്ല. അപകട കാരണം കണ്ടെത്താൻ പ്രത്യേകം നിയോഗിച്ച …

Read More »

ബിഹാറിൽ ‘പത്താൻ’ പ്രദര്‍ശനത്തിനിടെ സ്ക്രീൻ കുത്തിക്കീറി യുവാക്കൾ

പറ്റ്ന: നീണ്ട ഇടവേളയ്ക്ക് ശേഷം ഹിന്ദി സിനിമാ വ്യവസായത്തെ പുനരുജ്ജീവിപ്പിച്ച ഷാരൂഖ് ഖാന്‍റെ ‘പത്താൻ’ 1,000 കോടി കടക്കാൻ ഒരുങ്ങുമ്പോൾ, പത്താനെതിരെ പല കോണുകളിൽ നിന്നും വീണ്ടും പ്രശ്നങ്ങൾ ഉയരുകയാണ്. പത്താന്‍റെ പ്രദർശനത്തിനിടെ സ്ക്രീൻ കുത്തികീറിയ യുവാക്കളെ അറസ്റ്റ് ചെയ്തതായാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.  ബിഹാറിലെ ബേട്ടിയ ജില്ലയിലെ ലാൽ ടാക്കീസിൽ ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ നടന്ന ആദ്യ ഷോയ്ക്കിടെയാണ് സംഭവം. നാല് യുവാക്കളാണ് സിനിമ കാണാനെത്തിയത്. ഷോ …

Read More »

തുർക്കി സിറിയ ഭൂചലനം; മരണം 12000 കടന്നു, വില്ലനായി പ്രതികൂല കാലാവസ്ഥ

തുർക്കി: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 12,000 കടന്നു. തുടർ ചലനം, കനത്ത മഴ, മഞ്ഞുവീഴ്ച എന്നിവ ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാവുകയാണ്. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിനു ആളുകൾ ചികിത്സ കിട്ടാതെ ദുരിതത്തിലാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഭൂചലനത്തെ തുടർന്ന് 62 മണിക്കൂറിലധികം നിരവധി പേർ കോൺക്രീറ്റ് ബ്ലോക്കുകൾക്കിടയിൽ കുടുങ്ങികിടന്നു. കോൺക്രീറ്റിന്‍റെ വലിയ പാളികൾ പലരുടെയും പുറത്ത് വീണു. വലിയ ശബ്ദത്തോടെ തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ പതിനായിരത്തിലധികം പേർ കുടുങ്ങി. …

Read More »

ഇന്ധന സെസിനെതിരെ പ്രതിപക്ഷം; നിയമസഭയിലേക്ക് നടന്ന് പ്രതിഷേധം

തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസിനെതിരെ പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം. പ്രതിപക്ഷ എം.എൽ.എമാരെ വ്യാഴാഴ്ച നിയമസഭയിലേക്ക് നടക്കും. രാവിലെ 8.15ന് എം.എൽ.എ ഹോസ്റ്റലിൽ നിന്നാണ് നടക്കുക. ബജറ്റ് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും അതിനാൽ പ്രതിപക്ഷം സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സർക്കാരിൻ്റെ കെടുകാര്യസ്ഥതയും ഉദാസീനതയും ജനങ്ങളിലേക്കെത്തിക്കാൻ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് യു.ഡി.എഫ് തീരുമാനം. ഈ മാസം 13, 14 തീയതികളിൽ എല്ലാ ജില്ലകളിലും യു.ഡി.എഫ് രാപ്പകൽ …

Read More »