Breaking News

സംസ്ഥാനത്തെ തിയേറ്ററുകളും ബാറുകളും രാത്രി ഒമ്ബതിന് മുമ്പ് അടയ്ക്കണം;​ വിവാഹ ചടങ്ങുകള്‍ക്ക് അനുമതി ആവശ്യമില്ല; മറ്റ് കൊവിഡ് നിയന്ത്രണങ്ങള്‍ ഇങ്ങനെ…

സംസ്ഥാനത്ത് നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേരെ പരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹൈ റിസ്ക് ഉള്ളവര്‍ക്കാണ് മുന്‍ഗണന.

ഇതുവരെ 50 ലക്ഷം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പൊതുയോഗങ്ങള്‍ രണ്ട് മണിക്കൂറായി ചുരുക്കണമെന്നും പരമാവധി യോഗങ്ങള്‍ ഓണ്‍ലൈന്‍ ആക്കണമെന്നും നിര്‍ദ്ദേശിച്ചു.

വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് അനുമതി ആവശ്യമില്ല. പക്ഷേ മുന്‍‌കൂറായി അറിയിക്കണം എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിയേറ്ററുകള്‍, ബാറുകള്‍ എന്നിവയ്ക്കും രാത്രി ഒന്‍പത് മണിക്കുള്ളില്‍ അടക്കണം എന്ന വ്യവസ്ഥ ബാധകമാണ്.

ജനങ്ങള്‍ സ്വയം നിയന്ത്രണവും പ്രതിരോധവും ഉറപ്പാക്കണം. പ്രാധാന്യമില്ലാത്ത പരിപാടികളും ചടങ്ങുകളും മാറ്റാന്‍ എല്ലാവരും തയാറാകണം. ട്യൂഷന്‍ ക്ലാസുകള്‍ കോവിഡ് മാനദണ്ഡം പാലിച്ചുമാത്രം വേണം നടത്താൻ.

ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കുന്നത് പരമാവധി ഒഴിവാക്കുകയും പൊതുചടങ്ങുകള്‍ നടത്തുമ്ബോള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കുകയും വേണം. തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പാസ് നിര്‍ബന്ധമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് പാസ് ലഭിക്കും. വാക്സിന്‍ എടുത്തവര്‍ക്കും പൂരത്തില്‍ പങ്കെടുക്കാം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …