Breaking News

രാജ്യത്ത് സ്​ഥിതി അതീവ ഗുരുതരം;​ രണ്ടുലക്ഷവും കടന്ന്​ കോവിഡ്​ ബാധിതര്‍; 1,185 മരണം…

രാജ്യത്ത് കോവിഡ്​ വ്യാപനത്തിന്‍റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്നു.. 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ്​ കോവിഡ്​ ബാധിച്ചത്​. 1185 മരണവും സ്​ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

1,42,91,917 പേര്‍ക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 1,25,47,866 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 15,69,743പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. 1,74,308 പേര്‍ക്കാണ്​ കോവിഡ്​ മൂലം

ഇതുവരെ രാജ്യത്ത്​ ജീവന്‍ നഷ്​ടപ്പെട്ടതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത്​ 11,72,23,509പേരാണ്​ കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചത്​. എന്നാല്‍ പലയിടത്തും കോവിഡ്​ വാക്​സിന്‍ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണ്​ വിവരം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …