Breaking News

ഇന്ത്യ – റഷ്യ വ്യാപാരം; ഇന്ത്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തില്ലെന്ന് യുഎസ്

ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തില്ലെന്ന് യുഎസ്. ഇരു രാജ്യങ്ങളുടെയും നയങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും, ഇന്ത്യയും യുഎസും അന്താരാഷ്ട്ര നിയമവും മറ്റും ഉയർത്തിപ്പിടിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. പരമാധികാരത്തെയും പ്രാദേശിക ഏകീകരണത്തെയും ബഹുമാനിക്കുന്നുവെന്നും യുഎസ് അസിസ്റ്റന്‍റ് സ്റ്റേറ്റ് സെക്രട്ടറി കാരെൻ ഡോൺഫ്രൈഡ് പറഞ്ഞു.

റഷ്യ-യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ഇന്ത്യ റഷ്യയുമായി വ്യാപാരം നടത്തുന്നത് രാജ്യത്തെ ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാനാണെന്നും അക്രമത്തെ അപലപിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ശക്തമായ സമ്മർദ്ദമുണ്ടായിട്ടും ഇന്ത്യ നിലപാടിൽ നിന്നും പിൻമാറിയിട്ടില്ല.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …