Breaking News

Breaking News

തുർക്കിയിൽ തീവ്ര ഭൂചലനം; റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തി

തുർക്കി: തുർക്കിയിൽ തീവ്ര ഭൂചലനം. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നിരവധി കെട്ടിടങ്ങൾ തകർന്നതായാണ് റിപ്പോർട്ട്. ഭൂചലനത്തിൽ തുർക്കിയിലും സിറിയയിലും കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്.  ആദ്യം ഭൂചലനമുണ്ടായ സ്ഥലത്ത് 15 മിനുട്ടിന് ശേഷം 6.7 തീവ്രതയില്‍ തുടര്‍ ചലനമുണ്ടായെന്നും റിപ്പോർട്ട് ഉണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 4.17നായിരുന്നു ഭൂചലനം. തെക്കന്‍ നഗരമായ ഗാസിയന്‍തേപിന് അടുത്താണ് ഭൂചലനമുണ്ടായത്. സിറിയന്‍ അതിര്‍ത്തിയിലുള്ള തുര്‍ക്കിയുടെ പ്രധാന വ്യവസായ- ഉത്പന്ന നിര്‍മാണ കേന്ദ്രമാണ് …

Read More »

കുടിവെള്ളക്കരം ലിറ്ററിന് ഒരു പൈസ കൂട്ടി; വർദ്ധന പ്രാബല്യത്തില്‍ വന്നു

തിരുവനന്തപുരം: ബജറ്റിലെ ഇന്ധന സെസിനും നിരക്ക് വർദ്ധനവിനും പിന്നാലെ കുടിവെള്ളക്കരത്തിലും വർദ്ധന. ശനിയാഴ്ച മുതൽ വർദ്ധന പ്രാബല്യത്തില്‍വരുത്തി വിജ്ഞാപനം പുറത്തിറങ്ങി. ചില വിഭാഗങ്ങൾക്ക് മൂന്നുമടങ്ങോളം വർദ്ധനവുണ്ട്. വാട്ടർ അതോറിട്ടിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. വിവിധ വിഭാഗങ്ങളിലായി കിലോലിറ്ററിന് (1,000 ലിറ്റർ) 4.40 മുതൽ 12 രൂപ വരെയാണ് നിലവിലെ നിരക്ക്. ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയത്. ഇതോടെ കിലോ ലിറ്ററിന് 14.4 മുതൽ 22 …

Read More »

ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും

റോം: അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹമറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. 2023 അവസാനത്തോടെ മംഗോളിയ സന്ദർശിക്കാനും അദ്ദേഹം പദ്ധതിയിട്ടിട്ടുണ്ട്. ദക്ഷിണ സുഡാനിൽ നിന്ന് റോമിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ലോക യുവത്വദിനാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യം പോർച്ചുഗലിലെ ലിസ്ബൺ സന്ദർശിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ ഫ്രാൻസിലെ മാർസെയില്ലിയിൽ നടക്കുന്ന ബിഷപ്പുമാരുടെ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. സന്ദർശനം നടന്നാൽ മംഗോളിയ സന്ദർശിക്കുന്ന ആദ്യ മാർപ്പാപ്പയാകും പോപ്പ് ഫ്രാന്‍സിസ്.

Read More »

‘സ്ഫടികത്തിന്‍റെ’ 4കെ ട്രെയിലർ പുറത്ത്; ചിത്രം ഫെബ്രുവരി 9ന്

മോഹൻലാലിന്‍റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ സ്ഫടികത്തിന്‍റെ 4 കെ ട്രെയിലർ പുറത്തിറങ്ങി. പുതുതായി ചേർത്ത ഷോട്ടുകളും മോഹൻലാലിന്‍റെ മാസ് ഡയലോഗുകളും സംയോജിപ്പിച്ചാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. അതി ഗംഭീരം എന്നാണ് ട്രെയിലറിന് ആളുകൾ കമന്‍റ് ചെയ്തിരിക്കുന്നത്. പുതിയ സാങ്കേതിക വിദ്യയുടെ ദൃശ്യാവിഷ്കാരത്തോടെ ചിത്രം ഫെബ്രുവരി 9 ന് തിയേറ്ററുകളിലെത്തും.

Read More »

സംസ്ഥാനത്ത് സാമൂഹ്യവിരുദ്ധർക്കെതിരായ പൊലീസ് നടപടി; 2,507 പേര്‍ അറസ്റ്റിൽ

തിരുവനന്തപുരം: സാമൂഹ്യവിരുദ്ധർക്കെതിരായ പൊലീസ് നടപടിയിൽ സംസ്ഥാനത്തൊട്ടാകെ 2,507 പേരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച മുതൽ നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേർ പിടിയിലായത്. 3501 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. 1,673 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ ആഗിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തിരുവനന്തപുരം റൂറൽ പരിധിയിലാണ് ഏറ്റവും കൂടുതൽ പേർ പിടിയിലായത്. കരുതൽ തടങ്കൽ ഉൾപ്പെടെ 270 പേരെ ഇവിടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആകെ 217 കേസുകൾ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം …

Read More »

ക്യാൻസർ രോഗിയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടെന്ന് പരാതി; റിപ്പോര്‍ട്ട് തേടി ഡിജിസിഎ

ന്യൂഡല്‍ഹി: ജീവനക്കാരുടെ സഹായം തേടിയ കാൻസർ ബാധിതയായ യാത്രക്കാരിയെ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്നു പരാതി. ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി മീനാക്ഷി സെൻഗുപ്ത എന്ന യാത്രക്കാരി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ജനുവരി 30നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയയായതിനെ തുടർന്ന് ഭാരം ഉയർത്താൻ ബുദ്ധിമുട്ടായതിനാൽ സീറ്റിന് മുകളിലുള്ള ക്യാബിനിൽ ഹാൻഡ്ബാഗ് വയ്ക്കാൻ ഫ്ലൈറ്റ് അറ്റൻഡന്‍റിന്‍റെ സഹായം തേടിയിരുന്നുവെന്നും എന്നാൽ സഹായിക്കാൻ വിസമ്മതിക്കുകയും അപമര്യാദയായി …

Read More »

കാറിനടിയിൽ കുരുങ്ങി യുവതി മരിച്ച സംഭവത്തിൽ വഴിത്തിരിവ്; മദ്യപിച്ചിരുന്നതായി റിപ്പോർട്ട്

ന്യൂഡല്‍ഹി: ഡൽഹിയിൽ കാറിനടിയിൽ കുരുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. പുതുവത്സര ദിനത്തിൽ രാജ്യത്തെ ഞെട്ടിച്ച അഞ്ജലിയുടെ മരണത്തിലാണ് ആന്തരികാവയവ പരിശോധനാ ഫലം പുറത്തുവന്നത്. സംഭവസമയത്ത് അഞ്ജലി മദ്യലഹരിയിലായിരുന്നുവെന്ന് രോഹിണിയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്ന് ലഭിച്ച പരിശോധനാ ഫലത്തിൽ പറയുന്നു. കേസിൽ നിർണായകമായ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം ജനുവരി 24 ന് പോലീസിന് ലഭിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. നേരത്തെ അഞ്ജലിക്കൊപ്പം സ്കൂട്ടറിൽ …

Read More »

അശ്വിനെ നേരിടാൻ പിത്തിയയുമായി പരിശീലിച്ച് ഓസ്ട്രേലിയൻ താരങ്ങൾ

ബെംഗളൂരു: ഇന്ത്യൻ സ്പിന്നർ ആർ. അശ്വിനെ നേരിടാൻ പ്രത്യേക പരിശീലനവുമായി ഓസ്ട്രേലിയൻ താരങ്ങൾ. ബെംഗളൂരുവിലാണ് ടീം പരിശീലനം നടത്തുന്നത്. ബോർഡർ-ഗാവസ്കർ ട്രോഫിക്കായി ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര വ്യാഴാഴ്ച നാഗ്പൂരിലാണ് ആരംഭിക്കുന്നത്. സ്പിന്നില്‍ ഇന്ത്യയുടെ മുൻ നിരക്കാരനായ അശ്വിനെ നേരിടാൻ അതേ ശൈലിയിൽ പന്തെറിയുന്ന 21 കാരനായ മഹേഷ് പിത്തിയയെയാണ് ഓസ്ട്രേലിയ പരിശീലനത്തിനായി ഉപയോഗിക്കുന്നത്. അശ്വിന്‍റെ ബൗളിംഗുമായി മഹേഷ് പിത്തിയയുടെ ബൗളിംഗിന് വളരെയധികം സാമ്യമുണ്ട്. മഹേഷ് …

Read More »

മൂന്ന് സഹോദരിമാരും ഒരേസമയം സ്നേഹിച്ചത് ഒരാളെ; ഒടുവിൽ മൂവരെയും വിവാഹം കഴിച്ച് യുവാവ്

കെനിയ: കെനിയയിലെ ഈ മൂന്ന് സഹോദരിമാരുടെ പ്രണയകഥ കേട്ടാൽ ആരും ഞെട്ടും. കാരണം ഇവർ മൂന്നുപേരും ഒരേ സമയം സ്നേഹിച്ചത് ഒരു പുരുഷനെയാണ്. മൂവരെയും ഒരേ സമയം സ്നേഹിക്കാനുള്ള വലിയ മനസ് കാമുകനും കാണിച്ചു. ഒടുവിൽ മൂവരുടെയും സമ്മതത്തോടെ മൂന്ന് പേരെയും വിവാഹം കഴിച്ച ശേഷം എല്ലാവരും ഇപ്പോൾ ഒരേ വീട്ടിൽ ഒരുമിച്ചാണ് താമസം. കെനിയയിൽ നിന്നുള്ള കേറ്റ്, ഈവ്, മേരി എന്നിവരുടെ പ്രണയകഥ കേട്ടാണ് ഇന്റർനെറ്റ് ഞെട്ടിയിരിക്കുന്നത്. ഈ …

Read More »

ചൈനീസ് വാതുവെപ്പ്-ലോണ്‍ ആപ്പുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ചൈനീസ് ബന്ധമുള്ള വാതുവെപ്പ്, ലോണ്‍ ആപ്ലിക്കേഷനുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. മൊത്തം 138 വാതുവെപ്പ് ആപ്ലിക്കേഷനുകളും 94 ലോൺ ആപ്ലിക്കേഷനുകളും നിരോധിക്കാനാണ് തീരുമാനം. ലോൺ ആപ്പുകൾക്കെതിരെ ധാരാളം പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം ഐടി മന്ത്രാലയമാണ് നടപടി സ്വീകരിക്കുക. കഴിഞ്ഞ വർഷവും സമാനമായ നടപടി കേന്ദ്ര സർക്കാർ സ്വീകരിച്ചിരുന്നു. ഇത്തരം ആപ്ലിക്കേഷനുകൾ നിർണായക വിവരങ്ങൾ ശേഖരിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുവെന്നാണ് കേന്ദ്രം അന്ന് …

Read More »