Breaking News

കുടിവെള്ളക്കരം ലിറ്ററിന് ഒരു പൈസ കൂട്ടി; വർദ്ധന പ്രാബല്യത്തില്‍ വന്നു

തിരുവനന്തപുരം: ബജറ്റിലെ ഇന്ധന സെസിനും നിരക്ക് വർദ്ധനവിനും പിന്നാലെ കുടിവെള്ളക്കരത്തിലും വർദ്ധന. ശനിയാഴ്ച മുതൽ വർദ്ധന പ്രാബല്യത്തില്‍വരുത്തി വിജ്ഞാപനം പുറത്തിറങ്ങി. ചില വിഭാഗങ്ങൾക്ക് മൂന്നുമടങ്ങോളം വർദ്ധനവുണ്ട്.

വാട്ടർ അതോറിട്ടിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. വിവിധ വിഭാഗങ്ങളിലായി കിലോലിറ്ററിന് (1,000 ലിറ്റർ) 4.40 മുതൽ 12 രൂപ വരെയാണ് നിലവിലെ നിരക്ക്. ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയത്. ഇതോടെ കിലോ ലിറ്ററിന് 14.4 മുതൽ 22 രൂപ വരെയാകും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ വിലക്കയറ്റത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത ബിൽ മുതൽ പുതിയ നിരക്കിൽ അടയ്ക്കണം.

ജനുവരിയിൽ കുടിവെള്ളക്കരം വർദ്ധിപ്പിക്കാൻ എൽ.ഡി.എഫ് അനുമതി നൽകിയിരുന്നു. 2016ലാണ് ഇതിന് മുൻപ് നിരക്ക് കൂട്ടിയത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …