Breaking News

Breaking News

അച്ഛനെഴുതിയ ആര്‍എസ്എസിനെക്കുറിച്ചുള്ള സ്ക്രിപ്റ്റ്, പലയിടത്തും കരഞ്ഞുപോയി: രാജമൗലി

ഹൈദരാബാദ്: രാഷ്ട്രീയ സ്വയം സേവക് സംഘത്തെക്കുറിച്ച് ബാഹുബലി, ആർആർആർ തുടങ്ങിയ വലിയ ചിത്രങ്ങളുടെ രചന നിർവഹിച്ച വിജയേന്ദ്ര പ്രസാദ് എഴുതുന്ന സിനിമ വരുന്നു എന്നത് മുൻപേ വാർത്തയായിരുന്നു. വിജയേന്ദ്ര പ്രസാദ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയുടെ പിതാവാണ് വിജയേന്ദ്ര പ്രസാദ്. ഒരു അന്താരാഷ്ട്ര പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ രാജമൗലി ഇപ്പോൾ തന്‍റെ പിതാവ് വിജയേന്ദ്ര പ്രസാദിന്‍റെ ആർഎസ്എസിനെക്കുറിച്ചുള്ള സിനിമയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. സിനിമയുടെ തിരക്കഥ വായിച്ച …

Read More »

അപ്രതീക്ഷിതം; ഉക്രൈൻ സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

കീവ്: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഉക്രൈൻ സന്ദർശിച്ചു. ഉക്രൈൻ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലെൻസ്കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായി വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു. റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് അമേരിക്കൻ പ്രസിഡന്‍റ് ഉക്രൈൻ സന്ദർശിക്കുന്നത്. ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിന്‍റെ ഒന്നാം വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ബൈഡന്‍റെ അപ്രതീക്ഷിത സന്ദർശനം.

Read More »

മികച്ച പാര്‍ലമെന്റേറിയനുള്ള സന്‍സദ് രത്‌ന പുരസ്കാരം ജോണ്‍ ബ്രിട്ടാസിന്‌

ന്യൂ ഡൽഹി: മികച്ച പാർലമെന്‍റേറിയനുള്ള സൻസദ് രത്ന പുരസ്കാരം ഡോ.ജോൺ ബ്രിട്ടാസ് എം.പിക്ക്. രാജ്യസഭയിലെ ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ, സംവാദങ്ങളിലെ പങ്കാളിത്തം, ഇടപെടൽ എന്നിവയുൾപ്പെടെ സഭാ നടപടികളിലെ മികവിനുള്ള അംഗീകാരമായാണ് അവാർഡ് നൽകുന്നത്. പാർലമെന്‍ററി സഹമന്ത്രി അർജുൻ റാം മേഘ് വാള്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മുൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ടി.എസ്.കൃഷ്ണമൂർത്തിയായിരുന്നു സഹാധ്യക്ഷൻ. മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൾ കലാമിന്‍റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ പാർലമെന്‍റേറിയൻ അവാർഡിന്‍റെ നടത്തിപ്പ് ചുമതല പ്രൈം …

Read More »

ലൈഫ് മിഷന്‍ കോഴ കേസ്; ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി 4 ദിവസത്തേക്ക് കൂടി നീട്ടി

എറണാകുളം: ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായ എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി. 5 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്ന് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. ശേഷമാണ് ശിവശങ്കറിനെ കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്നും അതുകൊണ്ടു നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥർക്കെതിരെ പരാതിയില്ലെന്നും ശിവശങ്കർ അറിയിച്ചു. കേസില്‍ ശിവശങ്കറിന്‍റെ പങ്ക് കൂടുതൽ വ്യാപ്തിയുള്ളതാണെന്ന് വാദിച്ച ഇഡി മുഴുവൻ ചോദ്യം …

Read More »

ഉടമസ്ഥരില്ലാത്ത പശുക്കളെ വെടിവച്ച് കൊല്ലാനൊരുങ്ങി അമേരിക്ക; ഉയരുന്നത് വ്യാപക പ്രതിഷേധം

യുഎസ് : ഉടമസ്ഥരില്ലാതെ അലഞ്ഞുതിരിയുന്ന പശുക്കളെ വെടിവച്ച് കൊല്ലാനൊരുങ്ങി അമേരിക്ക. ന്യൂ മെക്സിക്കോയിലെ ഗില മേഖലയിൽ അലഞ്ഞുതിരിയുന്ന പശുക്കളെ കൊല്ലാനാണ് അധികൃതർ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ 150 ഓളം പശുക്കളെ കൊല്ലാനാണ് അധികൃതരുടെ തീരുമാനം. എന്നാൽ ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഹെലികോപ്റ്റർ ഉപയോഗിച്ച് നാല് ദിവസത്തിനുള്ളിൽ ഈ പശുക്കളെ കൊല്ലാനുള്ള പദ്ധതിയാണ് അധികൃതർ തയ്യാറാക്കിയിട്ടുള്ളത്. പർവതങ്ങളും മലയിടുക്കുകളും മേച്ചിൽപ്പുറങ്ങളുമുള്ള ഗില വളരെയധികം പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശമാണ്. എന്നാൽ ഗില …

Read More »

സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധിയില്ല; നിർദേശം ഉപേക്ഷിച്ച് സർക്കാർ

തിരുവനന്തപുരം: നാലാം ശനിയാഴ്ച സർക്കാർ ജീവനക്കാർക്ക് അവധിയില്ല. ഈ നിർദ്ദേശം ഉപേക്ഷിക്കാൻ സർക്കാരിൽ ധാരണയായി. അവധി വിഷയത്തിൽ ചീഫ് സെക്രട്ടറി വി.പി.ജോയ് സംഘടനകളുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമെടുക്കാൻ ഫയൽ മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. എൻ.ജി.ഒ യൂണിയനും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും ഈ നിർദ്ദേശത്തെ എതിർത്തിരുന്നു. നാലാം ശനിയാഴ്ച അവധിയാക്കുന്നത് സംബന്ധിച്ച് ആദ്യം സംഘടനകളുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തിയിരുന്നു. എന്നാൽ സർക്കാർ മുന്നോട്ടുവച്ച നിബന്ധനകളിലൊന്നും തീരുമാനമായില്ല. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും സി.പി.എം …

Read More »

അതിവേഗം 25,000 റൺസ്; തെൻഡുൽക്കറുടെ റെക്കോർഡ് തകർത്ത്‌ കോഹ്ലി

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 25,000 റൺസ് തികയ്ക്കുന്ന താരമായി വിരാട് കോഹ്ലി. 25,000 റൺസ് തികയ്ക്കുന്ന ആറാമത്തെ താരമാണ് കോഹ്ലി. ഇന്നലെ ഓസ്ട്രേലിയക്കെതിരെ 20 റൺസ് നേടിയ കോഹ്ലി ഇപ്പോൾ ടെസ്റ്റ്, ഏകദിന, ടി 20 ഫോർമാറ്റുകളിൽ നിന്ന് 25,012 റൺസാണ് നേടിയിട്ടുള്ളത്. തന്‍റെ 549-ാം ഇന്നിങ്സിലാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്. സച്ചിൻ തെൻഡുൽക്കറുടെ 577 ഇന്നിങ്സുകളിൽ നിന്ന് 25,000 റൺസ് എന്ന റെക്കോർഡാണ് കോഹ്ലി …

Read More »

വനിതാ ലോകകപ്പ്; ഇന്ത്യക്ക് ഇന്ന് നിർണായകം, അയർലണ്ടിനെ നേരിടും

പോർട്ട് എലിസബത്ത്: വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായക മത്സരം. പോർട്ട് എലിസബത്തിലെ സെന്‍റ് ജോർജ് പാർക്കിൽ നടക്കുന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഇന്ത്യ അയർലണ്ടിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ് മത്സരം. ഇന്ന് ജയിക്കാനായാൽ ഇന്ത്യ സെമിയിലെത്തും. തോറ്റാൽ നാളത്തെ പാകിസ്ഥാൻ-ഇംഗ്ലണ്ട് മത്സരത്തിന്‍റെ ഫലത്തെ ആശ്രയിക്കേണ്ടി വരും. മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു തോൽവിയുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

Read More »

പിഎഫ്ഐ പ്രവർത്തകര്‍ അല്ലാത്തവരുടെ സ്വത്തുക്കൾ വിട്ടുകൊടുത്തു; സർക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: പിഎഫ്ഐ മിന്നൽ ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട ജപ്തി നടപടികളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അല്ലാത്തവരുടെ സ്വത്തുക്കൾ വിട്ടുകൊടുത്തതായി സർക്കാർ. കോടതി ഉത്തരവ് നടപ്പാക്കിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്താൻ നിയോഗിച്ച ക്ലെയിം കമ്മീഷണർക്ക് ഓഫീസ് തുടങ്ങാൻ 6 ലക്ഷം രൂപ അനുവദിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു. പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരെ ഒഴിവാക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. ജപ്തി നടപടികൾ നേരിട്ട പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത 18 …

Read More »

ജീവനക്കാരുടെ എണ്ണം കുറയ്ക്കില്ല, പുതിയ നിയമനങ്ങള്‍ നടത്തും; ടിസിഎസ്

മുംബൈ: ജീവനക്കാരുടെ എണ്ണം കുറയ്ക്കില്ലെന്ന് ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). ആരെയും പിരിച്ച് വിടില്ലെന്ന് ടിസിഎസിന്‍റെ ചീഫ് എച്ച്ആർ ഓഫീസർ മിലിന്ദ് ലക്കഡ് അറിയിച്ചു. ജീവനക്കാരെ നിയമിച്ച് കഴിഞ്ഞാൽ ദീർഘകാല കരിയറിനായി അവരെ പരിശീലിപ്പിക്കുക എന്നതാണ് ടിസിഎസിന്‍റെ സമീപനമെന്നും അദ്ദേഹം പറഞ്ഞു. മാന്ദ്യ ഭീഷണിയെത്തുടർന്ന് ഗൂഗിൾ ഉൾപ്പെടെയുള്ള കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്ന സമയത്താണ് ടിസിഎസിന്‍റെ തീരുമാനം. വളരെയധികം നിയമനങ്ങൾ നടത്തിയതിനാലാണ് കമ്പനികൾക്ക് ജീവനക്കാരുടെ എണ്ണം കുറയ്ക്കേണ്ടി വന്നതെന്നും മിലിന്ദ് ചൂണ്ടിക്കാട്ടി. …

Read More »